മാത്യു കുഴൽനാടനെതിരെ ഇഡി അന്വേഷണം; ചോദ്യം ചെയ്യൽ ഉടൻ

ഇടുക്കി : ചിന്നക്കനാലിൽ മാത്യു കുഴൽനാടൻ എംഎൽഎ വാങ്ങിയ റിസോർട്ടിന്റെ സാമ്പത്തിക ഇടപാടിലാണ് ഇഡി അന്വേഷണം. വിജിലൻസ് നടത്തുന്ന അന്വേഷണത്തിനിടയിലാണ് ഇസിഐആർ രജിസ്ട്രർ ചെയ്ത് സാമ്പത്തിക ഇടപാടുകളിൽ പരിശോധിക്കാൻ ഇഡി നീങ്ങുന്നത്. റിസോർട്ടിന്റെ മുൻ ഉടമകളായ മൂന്നുപേരെ ഇഡി ചോദ്യം ചെയ്തിരുന്നു. വൈകാതെ എംഎൽഎയെയും ഇഡി ചോദ്യം ചെയ്യും. ചോദ്യം ചെയ്യുന്നതിനുള്ള നോട്ടീസ് ഉടൻ എംഎൽഎയ്ക്ക് നൽകും. ആറ് കോടിയിലധികം വിലവരുന്ന റിസോർട്ട് വാങ്ങിയ എംഎൽഎയുടെ സാമ്പത്തിക സ്രോതസാണ് ഇഡി അന്വേഷിക്കുന്നത്.
സർക്കാർ ഭൂമി കൈയ്യേറിക്കൊണ്ടാണ് നിലവിൽ ചിന്നക്കനാലിൽ റിസോർട്ട് പണിതിരിക്കുന്നത്. റിസോർട്ട് ക്രമക്കേടുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം നടക്കുകയാണ്. അനധികൃതമായി പണിതതാണ് എന്ന് അറിഞ്ഞാണ് മാത്യൂ കുഴൽനാടൻ റിസോർട്ട് വാങ്ങിയിരിക്കുന്നതെന്നും റിപ്പോർട്ട് ഉണ്ട്. 50സെന്റോളം ഭൂമിയാണ് റിസോർട്ടിനുവേണ്ടി കൈയ്യേറിയിരിക്കുന്നത്.








0 comments