Deshabhimani

print edition പുരോഗമന ചിന്തകളുടെ വെളിച്ചം

E M Radha
avatar
എം വി ഗോവിന്ദൻ

Published on Nov 23, 2026, 01:30 AM | 13 min read

ഇ എം രാധയുടെ വേർപാട് സിപിഐ എമ്മിനും ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കും കനത്ത നഷ്‌ടമാണ്. ലാളിത്യവും ഉയർന്ന രാഷ്‌ട്രീയബോധവും അവരുടെ കൈമുതലായിരുന്നു. പാർടി ഏൽപ്പിച്ച ഉത്തരവാദിത്വങ്ങളെല്ലാം ആത്മാർഥതയോടെ നിർവഹിച്ചു. സാമൂഹ്യ–സാംസ്‌കാരിക രംഗത്ത് സജീവമായി പ്രവർത്തിക്കുകയും വനിതകളുടെയും വയോജനങ്ങളുടെയും ക്ഷേമത്തിനായി പ്രവർത്തിക്കുകയും ചെയ്‌ത രാധ താൻ ഇടപെട്ട മേഖലകളിലെല്ലാം പുരോഗമന ചിന്തകളുടെ വെളിച്ചം വിതറി.

സിപിഐ എം പ്രവർത്തകയെന്ന നിലയിൽ ചെറുപ്പകാലംതൊട്ട്‌ ഇ എം എസുമായി അടുത്ത് പ്രവർത്തിക്കാൻ അവസരം ലഭിച്ചിരുന്നു. ഇ എം എസിന്റെ മക്കളിൽ രാഷ്‌ട്രീയ–-സാമൂഹ്യ രംഗത്ത് സജീവമായിരുന്ന ഇ എം ശ്രീധരനൊപ്പം (അനിയൻ) രാധയെയും അടുത്ത് പരിചയപ്പെടാനായി. അനിയൻ ദേശാഭിമാനി എഡിറ്റോറിയൽ വിഭാഗത്തിലും രാധ മാനേജ്മെന്റ്‌ വിഭാഗത്തിലും പ്രവർത്തിച്ചിരുന്നു. ചുരുങ്ങിയ കാലം ചിന്തയിലും ഇ എം രാധ പ്രവർത്തിക്കുകയുണ്ടായി. ഇ എം എസിനെക്കുറിച്ചുള്ള ഓർമകളും അനുഭവങ്ങളും പങ്കുവയ്ക്കുന്ന ‘ഇ എം എസ്–മകളുടെ ഓർമകൾ' എന്ന പുസ്‌തകം അവരുടെ രചനാമികവിനെ അടയാളപ്പെടുത്തുന്നു. ഇ എം എസ് എന്ന അതികായകന്റെ രാഷ്‌ട്രീയ ജീവിതത്തിലേക്കും കുടുംബ ജീവിതത്തിലേക്കും വെളിച്ചം വീശുന്ന പുസ്‌തകമാണിത്‌. ​

ആർസിസിയിൽ ചികിത്സയിലായിരുന്നപ്പോഴും ശസ്‌ത്രക്രിയ നടത്തിയപ്പോഴും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നപ്പോഴും രാധയെ നേരിട്ട് കണ്ടു. സാധ്യമായ സമയങ്ങളിലൊക്കെ സംസാരിക്കുകയും ചെയ്‌തു. ജീവിതപങ്കാളി സി കെ ഗുപ്തൻ വിദ്യാർഥി കാലഘട്ടംമുതൽ സംഘടനാ രംഗത്തുണ്ട്‌. ഇ എം രാധയുടെ വേർപാടിൽ അവരുടെ കുടുംബാംഗങ്ങളുടെയും സഖാക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.

നഷ്‌ടമായത്‌ അവസാനത്തെ തണൽ

കെ എസ്‌ ഗിരിജ

നാൽപ്പത്തൊന്ന്‌ വർഷം മുമ്പ്‌ "പെണ്ണ് കാണാൻ" ഇ എം എസിനൊപ്പം മാലതി ഏടത്തിയും രാധേടത്തിയും യമുനേടത്തിയും വീട്ടിൽ വന്നപ്പോഴാണ് ആദ്യമായി ഈ മൂന്ന് ഏടത്തിമാരെ ഞാൻ കാണുന്നത്. ഇ എം എസും കുടുംബവും വന്നപ്പോൾ ഒട്ടൊരു ശങ്കയോടെയും ബഹുമാനത്തോടെയും തുടങ്ങിയ സംസാരം, നിമിഷങ്ങൾക്കുള്ളിൽ ഔപചാരികത വിട്ട് തമാശകളും ചിരിയുമുള്ള അന്തരീക്ഷമാക്കി മാറ്റിയത് രാധേടത്തിയാണ്. അതായിരുന്നു എനിക്ക് രാധേടത്തി. നാത്തൂൻ ബന്ധത്തിനപ്പുറം എന്തും തുറന്നുപറയാൻ കഴിയുന്ന ബന്ധം.

എല്ലാവരും പാർടി അംഗങ്ങളായ ആ കുടുംബത്തിൽ രാഷ്‌ട്രീയവും അതിനപ്പുറം കുടുംബകാര്യങ്ങളും ഞാൻ പങ്കുവച്ചത്‌ രാധേടത്തിയോടായിരുന്നു. ദേശാഭിമാനിയിൽ സഹപ്രവർത്തകരായിരിക്കുന്പോഴും പിന്നീട് രാധേടത്തിക്ക് വനിതാ കമീഷനിലും വയോജന കമീഷനിലും ജോലിത്തിരക്കുകളിൽ മുഴുകേണ്ടി വന്നപ്പോഴും പ്രത്യേക കരുതൽ എനിക്ക്‌ ലഭിച്ചിട്ടുണ്ട്‌. സഹോദരന്റെ ഭാര്യ എന്നതിനപ്പുറം നേരിട്ടുള്ള ബന്ധമായിരുന്നു ഞങ്ങൾക്കിടയിൽ, പുറമേക്ക് കാണിക്കുന്ന സ്വഭാവം ഇല്ലെങ്കിലും.

അച്ഛൻ, യമുനേടത്തി, അമ്മ, അനിയേട്ടൻ, പിന്നെ ശശി, അത് കഴിഞ്ഞ്‌ മാലതി ഏടത്തി... അങ്ങനെ ഓരോരുത്തരായി വിട്ടുപോയപ്പോഴും രാധേടത്തിയുടെ തണൽ ആശ്വാസമായി കൂടെ ഉണ്ടായിരുന്നു. ഇപ്പോഴിതാ അതും ഇല്ലാതായി.

അസുഖങ്ങൾ പിടിമുറുക്കുമ്പോഴും തനിക്ക് കുഴപ്പമൊന്നുമില്ല എന്നേ പറയുമായിരുന്നുള്ളൂ. സങ്കടങ്ങൾ പുറത്തറിയിക്കാത്ത രീതി. എല്ലാം സഹിച്ച് ആ സഹനം മറച്ചുവയ്‌ക്കുന്ന രീതി. തന്നെക്കാൾ വിഷമിക്കുന്നവരെ ഓർത്ത് സ്വന്തം വിഷമങ്ങളെ ലഘൂകരിക്കുന്ന രീതി.

പാർടിയോടും ദേശാഭിമാനിയോടും അങ്ങേയറ്റത്തെ പ്രതിബദ്ധതയായിരുന്നു. ദേശാഭിമാനി സാമ്പത്തികമായി വിഷമിച്ച ഘട്ടങ്ങളിൽ ഓഫീസ് സമയം കഴിഞ്ഞ് പരസ്യത്തിനായി ഇറങ്ങും. സംഘടനാ പ്രവർത്തനത്തിനും സമയം കണ്ടെത്തും. ഞങ്ങൾ ഡൽഹിയിലുള്ള സമയത്ത് ഇ എം എസിന്‌ തിരുവനന്തപുരത്ത്‌ വരേണ്ട ഘട്ടത്തിൽ ഗാന്ധാരിഅമ്മൻകോവിലിനടുത്തുള്ള രാധേടത്തിയുടെ വീട്ടിലായിരുന്നു താമസം. അച്ഛന്റെ ആവശ്യങ്ങളെല്ലാം ശ്രദ്ധാപൂർവം ചെയ്യുന്ന മകളെയാണ്‌ ഞാനവിടെ കണ്ടത്‌. രാഷ്‌ട്രീയക്കാരനായ ഇ എം എസും അച്ഛനായ ഇ എം എസും രാധേടത്തിയുടെ കൈകളിൽ ഭദ്രമായിരുന്നു.

ഇ എം എസ്‌ ഞങ്ങളോടൊപ്പം ഡൽഹിയിലായിരുന്നപ്പോഴും മേലേതമ്പാനൂരിലെ കെഎസ്‌ടിഎ കെട്ടിടത്തിലായിരുന്നപ്പോഴും അവസാനം ഞങ്ങളുടെ ഫ്ലാറ്റിൽ ആയിരുന്നപ്പോഴും തുടരെയുള്ള സന്ദർശനങ്ങളിലൂടെയും ഫോൺവിളികളിലൂടെയും രാധേടത്തി അച്ഛന്റെ ഓരോ കാര്യത്തിലും കാണിച്ചിരുന്ന ശ്രദ്ധ ഇപ്പോഴും മായാതെ മനസ്സിലുണ്ട്‌.

ഇ എം എസിന്റെ മകൾ എന്ന നിലയ്‌ക്കുള്ള ആത്മാർഥത പാർടിയോടു കാട്ടാൻ എന്നും വിട്ടുവീഴ്‌ചയില്ലാതെ ശ്രദ്ധിച്ചിട്ടുണ്ട്. ജീവിതത്തിൽ പുലർത്തിയ ലാളിത്യം, വിനയം, സ്‌നേഹം എന്നിവ മാതൃകയായിരുന്നു. ആർഭാടങ്ങളിൽനിന്ന് ഒഴിഞ്ഞുനിൽക്കുക, വസ്‌ത്രധാരണത്തിലടക്കം മിതത്വവും ലാളിത്യവും കാട്ടുക എന്നിവ എടുത്തു പറയേണ്ടതാണ്‌.

സിപിഐ എം രാഷ്‌ടീയ വെല്ലുവിളി നേരിടുന്ന സന്ദർഭങ്ങളിൽ പാർടിക്കെതിരെ ഒരു വാക്കെങ്കിലും ഞങ്ങളെക്കൊണ്ട്, പ്രത്യേകിച്ച് രാധേടത്തിയെക്കൊണ്ട്‌ പറയിക്കാൻ പത്രക്കാർ ശ്രമിച്ചപ്പോൾ പാർടിക്ക്‌ മുറിവേൽക്കുന്ന ഒരു വാക്കും രാധേടത്തിയിൽനിന്ന് ഉണ്ടായില്ല. അറിയാതെപോലും പത്രക്കാർക്ക് പാർടിക്കെതിരെ ഉപയോഗിക്കാൻ ഉതകുന്ന ഒരു വാക്കും പറയാതിരിക്കാൻ ഞങ്ങളെ ജാഗ്രതപ്പെടുത്തുകയും ചെയ്യും.

എപ്പോഴും പ്രവർത്തിച്ചുകൊണ്ടിരിക്കാനാണ്‌ താൽപ്പര്യം. അവസാനം സംസാരിച്ചപ്പോഴും കമീഷന്റെ പ്രവർത്തനം മെച്ചപ്പെടുത്തേണ്ടതിനെക്കുറിച്ച്‌ പറഞ്ഞിരുന്നു. നാൽപ്പത്തിയൊന്നു വർഷത്തിനിടയിൽ ഒരിക്കൽപ്പോലും ഈർഷ്യയോടെ സംസാരിക്കേണ്ടി വന്നിട്ടില്ല. ഒ‍ൗദ്യോഗിക കാര്യങ്ങളിലും അഭിപ്രായ വ്യത്യാസമോ പിണക്കമോ ഓർത്തെടുക്കാൻപോലും കഴിയുന്നില്ല.

ഒരു ചേച്ചിയായി എന്നും രാധേടത്തി എന്നോട് കാണിച്ചിട്ടുള്ള സ്‌നേഹം പറഞ്ഞറിയിക്കാവുന്നതല്ല. അച്ഛൻ പോയപ്പോഴും ശശി പോയപ്പോഴുമൊക്കെ ചായാൻ ഉണ്ടായിരുന്ന ആ തോൾ, ആ അവസാനത്തെ തണലാണ് എനിക്കിപ്പോൾ നഷ്‌ടപ്പെട്ടത്.

(ഇ എം എസിന്റെ മകൻ എസ്‌ ശശിയുടെ ഭാര്യയാണ്‌ ലേഖിക)

രാധേടത്തി കുടുംബാംഗത്തെപ്പോലെ

എം എ ബേബി

എം എ ബേബി ഇ എം രാധയുടെ വേർപാട്‌ പറഞ്ഞറിയിക്കാൻ പറ്റാത്ത ദുഃഖമാണ്‌. ഇ എം എസിന്റെ മകൾ എന്നതിനപ്പുറം എനിക്കും ഭാര്യ ബെറ്റിക്കും ഏറ്റവും അടുത്ത കുടുംബാംഗത്തെപ്പോലെയായിരുന്നു രാധേടത്തി. അവരുടെ ഭർത്താവ്‌ സി കെ ഗുപ്‌തനുമായും ദൃഢമായ സ്‌നേഹബന്ധമാണുള്ളത്‌. ആഴ്‌ചകൾക്കുമുന്പ്‌ ഞാനും ബെറ്റിയും തിരുവനന്തപുരത്തെ അവരുടെ വീട്ടിലെത്തി കുറച്ചധികം സമയം ചെലവിട്ടിരുന്നു. കഴിഞ്ഞ ദിവസം മകൻ സിദ്ധാർഥുമായി ഫോണിൽ ബന്ധപ്പെട്ട്‌ ആരോഗ്യവിവരം അന്വേഷിച്ചിരുന്നു. അസുഖം ഭേദമായി വീട്ടിൽ തിരിച്ചെത്തുമെന്നും അപ്പോൾ വീണ്ടും കാണാമെന്നുമാണ്‌ അവർ പറഞ്ഞത്‌. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ സന്ദർശകരെ അനുവദിക്കാത്തതിനാൽ അവിടെ പോയി കാണാനായില്ല. ‘ഭാഷാപോഷി’ണിയിൽ രാധേടത്തിയുടെ ഓർമക്കുറിപ്പുകൾ പ്രസിദ്ധീകരിച്ച്‌ വന്ന അവസരത്തിൽ ഓരോ ആഴ്‌ചയും അതത്‌ ലക്കത്തെ ഉള്ളടക്കത്തെക്കുറിച്ച്‌ സംസാരിച്ചിരുന്നു. ഇനിയും ഒരുപാട്‌ ഓർമകൾ എഴുതാൻ ബാക്കിയുണ്ടെന്ന്‌ അവർ പറയാറുണ്ടായിരുന്നു. ‘ അനിയേട്ടനെന്ന ഇ എം ശ്രീധരനും ശശിക്കും ഡോ. മാലതിക്കും പിന്നാലെ ഇപ്പോൾ രാധേട്ടത്തിയും വിട പറഞ്ഞിരിക്കുന്നു’ . കൊൽക്കത്തയിൽ സീതാറാം യെച്ചൂരി ഫ‍ൗണ്ടേഷനും ജ്യോതിബസു സെന്ററും നടത്തിയ പരിപാടിക്കിടെ ഇ എം രാധയുടെ വേർപാടിന്റെ വിവരം അറിയിച്ചു. ചടങ്ങിൽ പങ്കെടുത്ത എല്ലാവരും അനുശോചനം രേഖപ്പെടുത്തി ’ ഇ‍ൗ കനത്ത വേർപാടിന്റെ ദുഃഖം സഹിക്കാൻ രാധേടത്തിയുടെ ജീവിതപങ്കാളി സി കെ ഗുപ്‌തനും മകൻ സിദ്ധാർഥിനും കരുത്തുണ്ടാകട്ടെ.

ഉറച്ച രാഷ്ട്രീയ ബോധ്യവും കരുത്തുറ്റ പ്രവർത്തനവും

പിണറായി വിജയൻ

ഉറച്ച രാഷ്‌ട്രീയ ബോധ്യത്തോടെ പാർടിക്കുവേണ്ടി ദീർഘകാലം പ്രവർത്തിച്ച കരുത്തുറ്റ സഖാവായിരുന്നു ഇ എം രാധ. രാധയുടെ നിര്യാണം ഇടതുപക്ഷ പ്രസ്ഥാനത്തിനും പൊതുസമൂഹത്തിനും നികത്താനാകാത്ത നഷ്‌ടമാണ്‌. സംസ്ഥാന വനിതാ കമീഷൻ അംഗമായും വയോജന കമീഷൻ അംഗമായും മികച്ച രീതിയിൽ ഔദ്യോഗിക ചുമതല നിർവഹിച്ചു. പൊതുരംഗത്തും സജീവമായിരുന്നു. ദേശാഭിമാനിയിലും അതിനുമുന്പ്‌ ചിന്തയിലും പ്രവർത്തിച്ചു. വർഷങ്ങളായി രാധയുമായി അടുത്ത വ്യക്തിബന്ധം പുലർത്തിയിരുന്നു. ഇ എം എസിന്റെ മകൾ എന്ന നിലയിൽ തുടങ്ങിയ പരിചയം പിന്നീട് കുടുംബവുമായുള്ള ആത്മബന്ധമായി വളർന്നു. ലളിതമായ പെരുമാറ്റവും വ്യക്തമായ രാഷ്‌ട്രീയ നിലപാടുകളും രാധയെ വ്യത്യസ്‌തയാക്കി. ഇ എം എസിനെക്കുറിച്ചുള്ള മകളുടെ ഓർമകൾ പുസ്‌തകരൂപത്തിൽ പങ്കുവച്ചിട്ടുണ്ട്. ഇ എം എസിന്റെ വ്യക്തിജീവിതത്തെക്കുറിച്ചും കുടുംബജീവിതത്തെക്കുറിച്ചും വൈകാരികമായ ഉൾക്കാഴ്‌ച നൽകുന്ന രചനയാണത്.

ദേശാഭിമാനിയുടെ വളർച്ചയിൽ
പ്രധാനപങ്ക്

ഇ എം രാധയുടെ വേർപാടിൽ ദേശാഭിമാനി ചീഫ്‌ എഡിറ്റർ പുത്തലത്ത്‌ ദിനേശനും റസിഡന്റ്‌ എഡിറ്റർ എം സ്വരാജും അനുശോചിച്ചു. പൊതുപ്രവർത്തനരംഗത്ത്‌ സജീവമായിരുന്ന ഇ എം രാധ സുപ്രധാന ചുമതലകൾ വഹിച്ചുകൊണ്ട്‌ ദേശാഭിമാനിയുടെ വളർച്ചയിലും പ്രധാനപങ്കുവഹിച്ചു. കാഷ്യർ, സർക്കുലേഷൻ അസിസ്റ്റന്റ്‌ മാനേജർ, പാർച്ചേസ്‌ വിഭാഗം അസിസ്റ്റന്റ്‌ മാനേജർ, അഡിമിനിസ്‌ട്രേഷൻ വിഭാഗം മാനേജർ എന്നീ നിലകളിൽ പ്രവർത്തിച്ചു. കഠിന പ്രയത്‌നം മുഖമുദ്രയാക്കി അവർ ലാളിത്യത്തിന്റെ പ്രതീകം കൂടിയായിരുന്നു. വാക്കും പ്രവൃത്തിയും ഒന്നായിരിക്കണമെന്ന ഇ എം എസിന്റെ ജീവിത ദർശനം തന്നെയായിരുന്നു രാധയുടേതും. വനിതാ കമീഷൻ അംഗമെന്ന നിലയിൽ സ്‌ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾക്കുവേണ്ടിയും സമൂഹത്തിൽ സ്‌ത്രീകൾ അനുഭവിക്കുന്ന വിവേചനങ്ങൾ ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾക്ക്‌ പരിഹാരമുണ്ടാക്കുന്നതിനും മുൻകൈയെടുത്തിരുന്നു. വയോജന കമീഷൻ അംഗമെന്ന നിലയിൽ മുതിർന്ന പ‍ൗരന്മാരുടെ പ്രശ്‌നങ്ങൾക്ക്‌ തീർപ്പാക്കാനും ഇടപെടൽ നടത്തിയെന്നും ഇരുവരും അനുസ്‌മരിച്ചു.

വനിതാ , വയോജന കമീഷൻ അംഗം : കുടുംബബന്ധങ്ങളുടെ കാവലാൾ

തിരുവനന്തപുരം ശിഥിലമാക്കപ്പെടുന്ന കുടുംബ ബന്ധങ്ങളെ കൂട്ടിയോജിപ്പിക്കുന്നതിൽ വനിതാ കമീഷൻ അംഗം എന്ന നിലയിൽ മാതൃകാപരമായ പ്രവർത്തനമായിരുന്നു ഇ എം രാധയുടേതെന്ന്‌ വനിതാ കമീഷൻ മുൻ ചെയർപേഴ്സൺ പി സതീദേവി ഓർമിച്ചു. സതീദേവി ചെയർപെഴ്‌സണായിരുന്ന കാലത്ത്‌ വനിതാ കമീഷൻ അംഗമായിരുന്നു ഇ എം രാധ. 2021 ഒക്‌ടോബറിലായിരുന്നു ഞാൻ ചെയർപെഴ്‌സണായി ചുമതലയേറ്റത്‌. പരാതികൾ തീർപ്പു കൽപ്പിക്കുന്നതിനായി വിളിച്ചു ചേർക്കുന്ന സിറ്റിങുകളിൽ മുടങ്ങാതെ പങ്കെടുക്കുന്ന രാധ ഇരുകൂട്ടരെയും വിളിച്ചുവരുത്തി പരാതി കേട്ടശേഷം അവരോട്‌ കാര്യങ്ങൾ പറഞ്ഞ്‌ രമ്യമായി പരിഹരിക്കുന്നതിൽ അസാമാന്യ മിടുക്കു കാണിച്ചിരുന്നു. മലപ്പുറത്തും കോട്ടയത്തും പ്രത്യേക ചുമതല വഹിച്ചിരുന്നു. യഥാസമയം അവിടങ്ങളിൽ സിറ്റിങ്‌ നടത്തി സ്‌ത്രീകളുടെ പരാതികൾക്ക്‌ പരിഹാരം കണ്ടെത്തി.

തിരുവനന്തപുരം സ്വദേശി എന്ന നിലയിൽ തലസ്ഥാനത്തും നിരവധി അദാലത്തുകൾ നടത്തിയിരുന്നു. കഠിന പ്രയത്നമായിരുന്നു രാധയുടെ മുഖമുദ്രയെന്ന്‌ തോന്നിയിട്ടുണ്ട്‌. പരാതിയുടെ വലുപ്പ ചെറുപ്പം നോക്കാതെ ഓരോ കേസും വിശദമായി പഠിച്ചാണ്‌ അദാലത്തിൽ ഇരിക്കുക. സ്‌ത്രീ ശാക്തീകരണത്തിനും സമൂഹത്തിൽ സ്‌ത്രീകൾ നേരിടുന്ന ലിംഗവിവേചനം ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾക്ക്‌ കമീഷന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസുകൾ നടത്തുന്നതിനും അവർ മുൻകൈയെടുത്തിരുന്നു. ഇ എം എസിന്റെ ജീവിത പാതയിലുടെ നടന്നതിനാലാകാം ആ ജീവിതത്തിൽ ലാളിത്യം വളരെ പ്രകടമായി കണ്ടിരുന്നു. ചിലപ്പോഴൊക്കെ തിരുവനന്തപുരത്തെ അവരുടെ ഫ്ളാറ്റിൽ താമസിച്ചിരുന്നപ്പോൾ ആ ജീവിത ശൈലിയുടെ ലാളിത്യം അനുഭവിച്ചിട്ടുണ്ട്‌. സതീദേവി പറഞ്ഞു രോഗശയ്യയിലായപ്പോൾ ഗുപ്‌തനെ വിളിച്ച്‌ ഓരോ ദിവസവും കാര്യങ്ങൾ അന്വേഷിക്കാറുണ്ടായിരുന്നു.

ഇ എം എസിന്റെ അതേ പാതയിലെ യാത്രക്കാരി

തിരുവനന്തപുരം : ഇ എം എസിന്റെ മകളായി പിറന്നതിൽ എന്നും അഭിമാനം കൊണ്ട മകളായിരുന്നു ഇ എം രാധ. രാധയോടുള്ള വാൽസല്യവും സ്‌നേഹവും ‘തിരിഞ്ഞുനോക്കുന്പോൾ’ എന്ന തന്റെ അവസാന ഗ്രന്ഥത്തിലെ രാധ എന്ന അധ്യായത്തിൽ ഇ എം എസ്‌ രേഖപ്പെടുന്നുണ്ട്‌. ഒരു കുഞ്ഞിന്റെ അനുദിനമുള്ള വളർച്ച കാണാൻ കഴിഞ്ഞത്‌, അതിന്റെ ആനന്ദം അനുഭവിക്കാനായത്‌, കുടുംബജീവിതത്തിന്റെ സംതൃപ്‌തിയെന്തെന്ന്‌ അറിയാനായത്‌ എല്ലാം മൂന്നാമത്തെ കുഞ്ഞായ രാധയുടെ ജനനത്തോടെയാണെന്ന്‌ ഇ എം എസ്‌ എഴുതിയിട്ടുണ്ട്‌.

ഇത്തരം വൈകാരിക ബന്ധത്തിന്റെ ശക്തി താനനുഭവിച്ചതായി രാധയും എഴുതിയിട്ടുണ്ട്‌. ഇ എം എസിന്റെ വിയോഗം വലിയൊരാഘാതമായിരുന്നു രാധയ്‌ക്ക്‌. ‘‘ വേദന കണ്ണീരിന്റെ ഭാഷയിലും ആനന്ദം പൊട്ടിച്ചിരിയുടെ ഭാഷയിലും പ്രകടിപ്പിക്കുന്ന ആളായിരുന്നില്ല അച്ഛൻ .എന്നാൽ ഞങ്ങൾ തമ്മിലുള്ള ആത്മബന്ധം ഹൃദയത്തിന്റെ ഭാഷയിൽ പ്രകടമാക്കാൻ അച്ഛനറിയാമായിരുന്നു.’’ വാക്കും പ്രവൃത്തിയും ഒന്നായിരിക്കണമെന്ന ഇ എം എസിന്റെ ജീവിത ദർശനം തന്നെയായിരുന്നു രാധയുടെതും.

രാധ കോട്ടൺഹിൽ ഹൈസ്‌കൂളിൽ പഠിക്കുന്പോൾ ഇം എം സ്‌ മുഖ്യമന്ത്രിയായിരുന്നു. ആ കാലത്തും നടന്ന്‌ സ്‌കൂളിൽ വന്നിരുന്ന രാധയെ അധ്യാപകരും സഹപാഠികളും ശ്രദ്ധിച്ചിരുന്നു. ‘ഇ എം എസ്‌ –മകളുടെ ഓർമകൾ’ എന്ന പുസ്‌തകത്തിൽ അച്ഛന്റെ കുടുംബവിശേഷങ്ങൾ മകൾ എഴുതിയിട്ടുണ്ട്‌. അച്ഛനുവേണ്ടി ലേഖനങ്ങളും മറ്റും കേട്ടെഴുതിയതും രാധയായിരുന്നു. ഹൈസ്‌കൂളിൽ പഠിക്കുന്പോഴായിരുന്നു ഇത്‌. ചിഹ്‌നങ്ങൾ വരെ പറഞ്ഞായിരുന്നു എഴുതിച്ചത്‌. അതുകൊണ്ട്‌ പിൽക്കാലത്ത്‌ വാചകഘടനയെക്കുറിച്ച്‌ നല്ല ധാരണയുണ്ടാക്കാനായി. ഇ‍ൗ കേട്ടെഴുത്ത്‌ രാഷ്‌ട്രീയബോധത്തെ ഉണർത്താൻ സഹായിച്ചതായി രാധ എഴുതിയിട്ടുണ്ട്‌.

ഇ എം രാധ ഏലംകുളത്തിന്റെ മകൾ

എ രാധാകൃഷ്‌ണൻ

പെരിന്തൽമണ്ണ: ഓർമവച്ചകാലംമുതൽ തലസ്ഥാന നഗരിയിലായിരുന്നു ജീവിച്ചതെങ്കിലും അന്തരിച്ച ഇ എം രാധ ഏലംകുളത്തെ മകൾതന്നെയായിരുന്നു. പിതാവായ ഇ എം എസിന്റെ തറവാടായ ഏലംകുളം മനയും കുടുംബാംഗങ്ങളും നാട്ടുകാരും രാധക്ക് ഏറെ പ്രിയപ്പെട്ടവർ. ഇ എം എസിന്റെ മക്കളിൽ ഏലംകുളത്തെ കുടുംബാംഗങ്ങളുമായി ഏറെ ആത്മബന്ധം പുലർത്തിയിരുന്നത്‌ രാധയായിരുന്നു.

ഏലംകുളം മനയിൽ ഇപ്പോഴുള്ളത് ഇ എം എസിന്റെ ജ്യേഷ്ഠ സഹോദരൻ രാമൻ നമ്പൂതിരിപ്പാടിന്റെ മകൻ ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടാണ്. സഹോദരൻ നാരായണൻ നമ്പൂതിരിപ്പാട് രണ്ടുവർഷംമുമ്പ് മരിച്ചു. ഇ എം എസിന്റെ മറ്റൊരു ജ്യേഷ്ഠൻ പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ കുടുംബം ഏലംകുളത്തെ കാഞ്ഞിരശ്ശേരി മനയിലാണ്. രാധ ഏലംകുളത്ത് എത്തിയാൽ താമസിച്ചിരുന്നത് കാഞ്ഞിരശ്ശേരിയിലായിരുന്നു.

ഏലംകുളംമനയിൽ ഇ എം എസിന് അനുയോജ്യമായ സ്മാരകം നിർമിക്കണമെന്ന് പാർടി തീരുമാനിച്ചപ്പോൾ അതിന് ഭൂമി ലഭിച്ചത് രാധയുടെ ഇടപെടലിന്റെകൂടി ഭാഗമായാണ്. ഇ എം എസ് മെമ്മോറിയൽ സഹകരണ ആശുപത്രിയുടെ നിർമാണംമുതൽ ആശുപത്രിയുടെ അനുബന്ധ സ്ഥാപനമായ നഴ്സിങ്‌ കോളേജിലെ പുതിയ കോഴ്‌സുകൾക്ക് അംഗീകാരം നേടാൻവരെ തലസ്ഥാനത്ത് ഔദ്യോഗികതലത്തിൽ ഇടപെടാനും രാധ പ്രവർത്തിച്ചു.

ആശുപത്രിയുടെ അംബാസിഡർ എന്നപോലെയായിരുന്നു അവരുടെ ഇടപെടൽ. പെരിന്തൽമണ്ണയിലെ പാർടി നേതാക്കളും പ്രവർത്തകരുമായും ആത്മബന്ധം പുലർത്തി.വനിതാ കമീഷൻ അംഗമായിരിക്കെ രണ്ട് വർഷംമുമ്പ് ഇ എം എസ് ആശുപത്രിയിലെ പരിപാടിയിൽ പങ്കെടുക്കാനായിരുന്നു അവസാന സന്ദർശനം. ആശുപത്രിയുടെ വെബ്സൈറ്റ് ലോഞ്ച് നിർവഹിച്ചതും ഇ എം രാധയാണ്‌.

ആത്മബന്ധത്തിന്റെ ആഴമേറിയ കണ്ടുമുട്ടൽ

എം അനിൽ

കൊല്ലം: അത്‌ ഒരു പതിവ്‌ കൂടിക്കാഴ്‌ച ആയിരുന്നില്ല, മറിച്ച്‌ ആഴമേറിയ ആത്മബന്ധത്തിന്റെ ഓർമപുതുക്കലായിരുന്നു. അത്രയ്‌ക്കായിരുന്നു ആ ഒത്തുചേരലിന്റെ സ്‌നേഹ സ്‌പർശം. തിരുവനന്തപുരം വഴുതക്കാട്ടെ ഫ്ലാറ്റിൽ ഒരു കുടുംബംപോലെ അപ്പുറവും ഇപ്പുറവും കഴിഞ്ഞിരുന്ന വിഖ്യാത ചിത്രകാരൻ എ രാമചന്ദ്രന്റെ ഭാര്യ ചമേലി രാമചന്ദ്രനും മക്കളുമായുള്ള ഇ എം രാധയുടെ കൂടിക്കാഴ്‌ച നടന്നത്‌ 2025 ഒക്‌ടോബർ അഞ്ചിന് ആയിരുന്നു.

ഭർത്താവ്‌ മുൻ തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ്‌ സി കെ ഗുപ്‌തനും ഇ എം രാധയ്‌ക്കൊപ്പം ഉണ്ടായിരുന്നു.സാംസ്‌കാരിക വകുപ്പും ലളിതകലാ അക്കാദമിയും കൊല്ലത്ത്‌ ആശ്രാമം ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയത്തിൽ ഒരുക്കിയ എ രാമചന്ദ്രൻ മ്യൂസിയം ഉദ്‌ഘാടനച്ചടങ്ങിൽ അതിഥികളായി പങ്കെടുക്കാൻ എത്തിയതായിരുന്നു ചമേലി രാമചന്ദ്രനും മക്കളും. മുഖ്യമന്ത്രി പിണറായി വിജയനാണ്‌ മ്യൂസിയം നാടിനു സമർപ്പിച്ചത്‌. ഉദ്‌ഘാടനശേഷം വേദിയിലേക്ക്‌ എത്തിയ ഗുപ്‌തനും രാധയും വീൽച്ചെയറിൽ ഇരുന്ന ചമേലി രാമചന്ദ്രന്റെ അടുക്കലെത്തി സ‍ൗഹൃദവും പഴയ ഓർമകളും പങ്കിട്ടു.

എ രാമചന്ദ്രന്റെ മക്കളായ രാഹുൽ, സുജാത എന്നിവരും ഉണ്ടായിരുന്നു. ഒരു ഫ്ലാറ്റിൽ ഒരു കുടുംബംപോലെ ആയിരുന്നു എ രാമചന്ദ്രന്റെയും ഇ എം രാധയുടെയും കുടുംബങ്ങൾ താമസിച്ചിരുന്നത്‌. പിന്നീട്‌ എ രാമചന്ദ്രനും കുടുംബവും ഡൽഹിയിലേക്ക്‌ താമസംമാറിയെങ്കിലും ആ സ‍ൗഹൃദം തുടർന്നു.

ഇ എം എസിന്റെ മകൾ മാലതിയുടെ മരണവിവരമറിഞ്ഞ്‌ വീട്ടിലെത്തിയ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബിയാണ്‌ എ രാമചന്ദ്രൻ മ്യൂസിയം ഉദ്‌ഘാടനച്ചടങ്ങിലേക്ക്‌ ചമേലി രാമചന്ദ്രനും മക്കളും വരുന്ന വിവരം ഇ എം രാധയെ അറിയിച്ചത്‌. ‘മ്യൂസിയം ഉദ്‌ഘാടനത്തിന്‌ എത്താനും ചമേലി രാമചന്ദ്രനെയും മക്കളെയും നേരിൽകണ്ട്‌ സ‍ൗഹൃദം പങ്കിടാനും കഴിഞ്ഞതിൽ വലിയ സന്തോഷം.

അവർ ഡൽഹിയിലേക്ക്‌ താമസം മാറ്റിയെങ്കിലും കേരളത്തിൽ വരുന്പോഴൊക്കെ കാണുമായിരുന്നു. ഡൽഹിയിലെ വീട്ടിൽ ഞങ്ങളും പോയിട്ടുണ്ട്‌’– അന്ന്‌ ഇ എം രാധ ദേശാഭിമാനിയോട്‌ പറഞ്ഞ വാക്കുകളാണിത്‌.

സമൂഹത്തിന്‌ തീരാനഷ്ടം: 
മഹിളാ അസോസിയേഷൻ

തിരുവനന്തപുരം: സ്ത്രീകളുടെ അവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്നതിന് പ്രവർത്തിച്ച ഇ എം രാധയുടെ വിയോഗം തീരാനഷ്ടമാണെന്ന്‌ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. മഹിളാ അസോസിയേഷന്റെ പ്രവർത്തനങ്ങൾക്ക്‌ അവർ ചാലകശക്തിയായി. വനിതാ കമീഷൻ അംഗമായിരിക്കെ സംസ്ഥാനമാകെ സഞ്ചരിച്ച്‌ സ്ത്രീകളുടെ പ്രശ്നങ്ങൾ നേരിട്ട്‌ പഠിച്ചു. സാമൂഹ്യ, സാംസ്കാരിക രംഗത്തും മികച്ചരീതിയിൽ ഇടപെട്ടുവെന്ന്‌ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്‌ കെ എസ് സലീഖയും സെക്രട്ടറി സി എസ് സുജാതയും അനുശോചനക്കുറിപ്പിൽ പറഞ്ഞു. രാധയുടെ വേർപാടിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവും മഹിളാ അസോസിയേഷൻ അഖിലേന്ത്യ വൈസ് പ്രസിഡന്റുമായ യു വാസുകി അനുശോചിച്ചു.

ആശുപത്രിയിലേക്ക്‌ ജനപ്രവാഹം

തിരുവനന്തപുരം: പൊതുപ്രവർത്തകയും ഇ എം എസിന്റെ മകളുമായ ഇ എം രാധയുടെ വിയോഗം അറിഞ്ഞതോടെ കരകുളം ലോക മെഡിസിറ്റി ആശുപത്രിയിലേക്ക്‌ ജനപ്രവാഹം. ഞായർ പകൽ മൂന്നുവരെ ആശുപത്രിയിൽ മൃതദേഹം പൊതുദർശനത്തിനുവച്ചു. തുടർന്ന്‌ മോർച്ചറിയിലേക്ക്‌ മാറ്റി. ഒരുമാസമായി ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന ഇ എം രാധ എട്ടുദിവസമായി വെന്റിലേറ്ററിലായിരുന്നു. ഭർത്താവ്‌ സി കെ ഗുപ്തനും മകൻ സിദ്ധാർഥ് ഗുപ്തനും ഒപ്പമുണ്ടായിരുന്നു. ആരോഗ്യപ്രശ്‌നങ്ങൾ അലട്ടുന്ന ഗുപ്തനും ആശുപത്രിയിൽ ചികിത്സയിലാണ്‌.

പ്രതിപക്ഷ നേതാവ്‌ പിണറായി വിജയൻ, സിപിഐ എം മുതിർന്ന നേതാവ്‌ എസ്‌ രാമചന്ദ്രൻപിള്ള, കേന്ദ്രകമ്മിറ്റി അംഗങ്ങളായ പി കെ ശ്രീമതി, ടി എം തോമസ് ഐസക്, സെക്രട്ടറിയറ്റ്‌ അംഗങ്ങളായ വി ശിവൻകുട്ടി, പി എ മുഹമ്മദ്‌ റിയാസ്‌, എം ബി രാജേഷ്‌, ജില്ലാ സെക്രട്ടറി വി ജോയി, ഡി കെ മുരളി, സിപിഐ മുതിർന്ന നേതാവ്‌ പന്ന്യൻ രവീന്ദ്രൻ, ജി ആർ അനിൽ എംഎൽഎ, ബെറ്റി ബേബി, കമല വിജയൻ തുടങ്ങിയവർ ആശുപത്രിയിലെത്തി അന്ത്യോപചാരം അർപ്പിച്ചു. വിവിധ മേഖലയിൽ ഇ എം രാധയ്‌ക്കൊപ്പം പ്രവർത്തിച്ചവർ, അയൽക്കാർ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിൽനിന്നുള്ളവർ അന്ത്യോപചാരം അർപ്പിക്കാനെത്തി.

സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, ഭാര്യ പി കെ ശ്യാമള, സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം പി കെ ബിജു എന്നിവർ രാത്രി ആശുപത്രിയിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ചു.

സിപിഐ എം ത്രിപുര സംസ്ഥാന കമ്മിറ്റി അനുശോചിച്ചു

ന്യൂഡൽഹി: ഇ എം രാധയുടെ നിര്യാണത്തിൽ സിപിഐ എം ത്രിപുര സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകളെന്നതിനപ്പുറം പ്രതിബദ്ധതയുള്ള കമ്യൂണിസ്റ്റ്‌,‍ രാഷ്ട്രീയപ്രവർത്തക, സാമൂഹ്യപ്രവർത്തക, എഴുത്തുകാരി തുടങ്ങിയ നിലകളിൽ ഇ എം രാധ വ്യക്തിമുദ്ര പതിപ്പിച്ചു. കേരളത്തിന്റെ സാമൂഹ്യ പരിവർത്തനത്തിനും കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിനും വലിയ സംഭാവനകൾ നൽകിയ കുടുംബത്തിന്റെ രാഷ്ട്രീയ പാരന്പര്യവും മൂല്യങ്ങളും ഉയർത്തിപ്പിടിച്ച ജീവിതമായിരുന്നു അവരുടേതെന്നും അനുശോചന സന്ദേശത്തിൽ പറഞ്ഞു.

ഇ എം രാധയുടെ വിയോഗം തീരാനഷ്ടം: 
ടി പി രാമകൃഷ്ണൻ

പേരാമ്പ്ര: ഇ എം രാധയുടെ വിയോഗത്തിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവും എൽഡിഎഫ് കൺവീനറുമായ ടി പി രാമകൃഷ്ണൻ അനുശോചിച്ചു.ഉറച്ച രാഷ്ട്രീയ ബോധ്യങ്ങളോടെ സിപിഐ എമ്മിനുവേണ്ടി ദീർഘകാലം പ്രവർത്തിച്ച അവർ പൊതുരംഗത്തും സജീവ സാന്നിധ്യമായിരുന്നു. വനിതാ കമ്മീഷൻ അംഗമായും വയോജന കമ്മീഷൻ അംഗമായും മികച്ച സേവനം കാഴ്ചവച്ചു. ലളിതമായ പെരുമാറ്റവും വ്യക്തമായ രാഷ്ട്രീയ നിലപാടുകളും രാധയെ എക്കാലത്തും വ്യത്യസ്തയാക്കി. രാധയുടെ നിര്യാണം ഇടതുപക്ഷ പ്രസ്ഥാനത്തിനും പൊതുസമൂഹത്തിനും വലിയ നഷ്ടമാണെന്ന്‌ ടി പി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

നഷ്‌ടപ്പെട്ടത്‌ പ്രിയസഖാവിനെ: 
എ വിജയരാഘവൻ

തിരുവനന്തപുരം: ഇ എം എസിന്റെ മകൾ ആയതുകൊണ്ട് മാത്രമല്ല, ദേശാഭിമാനിയിൽ ജോലി ചെയ്തും പാർടിക്കൊപ്പം സഞ്ചരിച്ചുമാണ്‌ ഇ എം രാധ കേരളത്തിലെ കമ്യൂണിസ്റ്റുകാരുടെ പ്രിയസഖാവായതെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എ വിജയരാഘവൻ. വനിതാ കമീഷനിലും വയോജന കമീഷനിലും അംഗമായി അവർ സ്‌തുത്യർഹമായ പ്രവർത്തനം കാഴ്ചവച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ചെറുകുളത്തൂരിനെ ഹൃദയത്തോട്‌ ചേർത്ത രാധ

കുന്നമംഗലം: കമ്യൂണിസ്‌റ്റ്‌ പാർടി നിരോധിച്ച കാലത്ത് ഇ എം എസ് നമ്പൂതിരിപ്പാട് ഒളിവിൽ കഴിഞ്ഞ സ്ഥലങ്ങളിലൊന്നായിരുന്നു ചെറുകുളത്തൂർ. ചെറുകുളത്തൂർ മാട്ടാട്ടിൽ കിട്ടയുടെ വീട്ടിലായിരുന്നു താമസം. ചെറുകുളത്തൂർ നേത്രദാന ഗ്രാമത്തെക്കുറിച്ചും പിതാവ് ഒളിവിൽ കഴിഞ്ഞ വീടിനെക്കുറിച്ചും 2012ലാണ്‌ ഇ എം രാധ അറിയുന്നത്. കോഴിക്കോട് നടന്ന പുരോഗമന കലാ സാഹിത്യ സംഘം പ്രവർത്തക കൺവൻഷനിൽ പങ്കെടുക്കാനെത്തിയ പുരോഗമന കലാ സാഹിത്യ സംഘം പ്രവർത്തകനും കെ പി ഗോവിന്ദൻകുട്ടി സ്മാരക വായനശാലയുടെ അന്നത്തെ സെക്രട്ടറിയുമായിരുന്ന ടി എം ചന്ദ്രശേഖരനാണ് ഇക്കാര്യം പറഞ്ഞത്. ഇതോടെ ചെറുകുളത്തൂർ ഗ്രാമവും മാട്ടാട്ടിൽ വീടും കാണാൻ ഇ എം രാധയ്‌ക്ക്‌ അതിയായ ആഗ്രഹമുണ്ടായി. തുടർന്ന് അവിടം സന്ദർശിക്കുകയും താമസിക്കുകയും ചെയ്തു.

ലാളിത്യം കൈമുതൽ: കെ കെ ശൈലജ

ജീവിതത്തിലുടനീളം ലാളിത്യവും മൂല്യബോധവും കൈമുതലാക്കിയ സഖാവായിരുന്നു ഇ എം രാധയെന്ന്‌ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ. സൗമ്യമായ പെരുമാറ്റത്തിലൂടെ രൂപപ്പെട്ട സമ്പന്നമായൊരു സൗഹൃദവലയം അവർക്കുണ്ടായിരുന്നു.

പൊതുമണ്ഡലത്തിലും സാംസ്‌കാരിക മേഖലയിലും രാഷ്‌ട്രീയ ബോധ്യത്തോടെ ഇടപെട്ടിരുന്നുവെന്നും അവർ പറഞ്ഞു.

deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home