print edition ഡിവൈഎഫ്‌ഐ പൊതിച്ചോർ വിതരണം തുടരും

മാനന്തവാടി: സർക്കാർ മെഡിക്കൽ കോളേജുകളിലും ആശുപത്രികളിലും ഡിവൈഎഫ്‌ഐ നടത്തുന്ന ഹൃദയപൂർവം പൊതിച്ചോർ വിതരണം തുടരുമെന്ന് സംസ്ഥാന പ്രസിഡന്റ് വി വസീഫ് പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ആരോഗ്യമന്ത്രിയുടെ പ്രസ്‌താവന ഡിവൈഎഫ്‌ഐയുടെ പൊതിച്ചോർ വിതരണത്തെ തകർക്കാനുള്ള നീക്കമാണ്. എല്ലാം മുടക്കുക എന്ന സമീപനമാണ് യുഡിഎഫിന്. ഡിവൈഎഫ്‌ഐ നാൽപ്പതിനായിരത്തിലധികം ആളുകൾക്കാണ് പ്രതിദിനം പൊതിച്ചോർ നൽകുന്നത്. ഇതിന് ഒരുദിവസംപോലും മുടക്കം വരുത്തിയിട്ടില്ല.
ചൂരൽമല–മുണ്ടക്കൈ ദുരന്തത്തിൽപ്പെട്ട സാധാരണക്കാർക്ക് ടൗൺഷിപ്പ് നിർമിക്കാൻ 20 കോടിയിലധികം രൂപ കണ്ടെത്തിയവരാണ് ഡിവൈഎഫ്‌ഐ. ഇന്നത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയടക്കം ഡിവൈഎഫ്‌ഐയുടെ ഹൃദയപൂർവം പരിപാടി മാതൃകയാണെന്ന് പറഞ്ഞ് അഭിനന്ദിച്ചതാണ്. നിർധനരായ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമുള്ള ചോറ് സർക്കാർ മുടക്കരുതെന്നും വസീഫ് പറഞ്ഞു.










0 comments