print edition ഇഹ ഡിസൈൻസിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തി

നെടുമ്പാശേരി വാഹനാപകടത്തിലെ പ്രതി സുഹൈലിന്റെ സ്ഥാപനമായ ഇഹ ഡിസൈന്‍സിലേക്ക് ഡിവൈഎഫ്ഐ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ച്
ആലപ്പുഴ : പ്രതി സുഹൈലിനെ സംരക്ഷിക്കാൻ സർക്കാരും പൊലീസും ശ്രമിക്കുന്നതിൽ ഡിവൈഎഫ്ഐ പ്രതിഷേധിച്ചു. സുഹൈലിന്റെ ഉമ്മയുടെ ഉടമസ്ഥതയിലുള്ള ആലപ്പുഴയിലെ പിച്ചു അയ്യർ ജങ്ഷനിലെ " ഇഹ ഡിസൈൻസ്’എന്ന വസ്‌ത്രവ്യാപാര സ്ഥാപനത്തിലേക്ക് മാർച്ച് നടത്തി.
ഭരണനേതൃത്വത്തിന്റെ ഇടപെടലിൽ ഐജി നേരിട്ടെത്തിയാണ് കേസ് അട്ടിമറിക്കാൻ നീക്കം നടത്തിയതെന്നും കുറ്റവാളിയെ മാതൃകാപരമായി ശിക്ഷിക്കാൻ ആവശ്യമായ നടപടിയുണ്ടായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും ഡിവൈഎഫ്ഐ അറിയിച്ചു.
ഇ കെ നായനാർ സ്‌മാരക ഹാളിന് സമീപത്തുനിന്ന് ആരംഭിച്ച മാർച്ച് ഇഹ ഡിസൈൻസിന് 100 മീറ്റർ അകലെ പൊലീസ് തടഞ്ഞു. തുടർന്ന് സമരം ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റിയംഗം ആർ രാഹുൽ ഉദ്ഘാടനംചെയ്‌തു. സംസ്ഥാന കമ്മിറ്റിയംഗം സി ശ്യാംകുമാർ അധ്യക്ഷനായി.









0 comments