നെഹ്റു യുവ കേന്ദ്രയെ കാവിവത്ക്കരിക്കാനുള്ള കേന്ദ്ര നീക്കം അപലപനീയം; പേരുമാറ്റം പിൻവലിക്കണമെന്ന് ഡിവൈഎഫ്ഐ

vk sanoj
വെബ് ഡെസ്ക്

Published on May 15, 2025, 01:39 PM | 1 min read

തിരുവനന്തപുരംം: നെഹ്റു യുവ കേന്ദ്രയുടെ പേര് മാറ്റി സ്ഥാപനത്തെ കാവിവത്ക്കരിക്കാനുള്ള കേന്ദ്ര സർക്കാൻ നീക്കം ചരിത്ര വിരുദ്ധവും അപലപനീയവുമാണെന്ന് ഡിവൈഎഫ്ഐ. കഴിഞ്ഞ ദിവസമാണ് നെഹ്റു യുവ കേന്ദ്രയുടെ വെബ്സൈറ്റുകളിലും മറ്റും പേര് മാറ്റിയത്. ഹിന്ദിയിൽ മേരാ യുവഭാരത് എന്നും ഇംഗ്ലീഷിൽ മൈ ഭാരത് എന്നുമാണ് പുതിയ പേര് രേഖപ്പെടുത്തിയത്.


പേരു മാറ്റം സംബന്ധിച്ച് നെഹ്റു യുവ കേന്ദ്ര കോഡിനേറ്റർമാർക്കും, നോഡൽ ഓഫീസർമാർക്കും അറിയിപ്പ് ലഭിക്കുകയും ചെയ്തു. പേരും ലോഗോയും മാറ്റുന്നു എന്നതല്ലാതെ അതിനു വ്യക്തമായ കാരണം പറഞ്ഞിട്ടില്ല. സംഘപരിവാർ ശക്തികൾ രാജ്യത്ത് അധികാരത്തിലേറിയ അന്നു മുതൽ വിവിധ സ്ഥാപനങ്ങളുടെ പേര് കാവിവത്ക്കരണത്തിന്റെ ഭാഗമായി ഇഷ്ടമുള്ള രീതിയിൽ മാറ്റുകയാണ്. പേര് മാറ്റം നടത്തുന്നതല്ലാതെ ജനങ്ങൾക്ക് ഉപകാരപ്രദമായ യാതൊന്നും ചെയ്യാൻ വേണ്ടി തയ്യാറാവുന്നുമില്ല.


രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രിയായ നെഹ്റുവിന്റെ പേരിൽ പ്രവർത്തിക്കുന്ന നെഹ്റു യുവ കേന്ദ്രയുടെ പേര് മാറ്റാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും പേരുമാറ്റം പിൻവലിക്കണമെന്നും ഡിവൈഎഫ്ഐ കേരള സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Home