ലഹരിക്കച്ചവടം: സ്പാകളിലും മസാജിങ് സെന്ററുകളിലും പൊലീസ് പരിശോധന

തിരുവനന്തപുരം: ലഹരി വിൽപ്പന നടക്കുന്നെന്ന വിവരത്തെ തുടർന്ന് തിരുവനന്തപുരം നഗരത്തിലെ സ്പാകളിലും മസാജിങ് സെന്ററുകളിലും പൊലീസ് പരിശോധന നടത്തി.
അടുത്തിടെ നടന്ന പരിശോധനയിൽ കഴക്കൂട്ടത്തെ ഒരു സ്പാ ജീവനക്കാരിയെ എംഡിഎംഎയുമായി പിടികൂടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ലഹരിവസ്തുക്കളൊന്നും കണ്ടെടുക്കാനായില്ലെന്ന് പൊലീസ് പറഞ്ഞു.








0 comments