ad
Deshabhimani

കണ്ണൂരിൽ റോബോട്ട് കളിപ്പാട്ടത്തിൽ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്ത്; യുവാവ് അറസ്റ്റിൽ

kannur Drug Smuggling.JPG
വെബ് ഡെസ്ക്

Published on Aug 26, 2026, 10:18 PM | 1 min read

കണ്ണൂർ: കണ്ണൂരിൽ റോബോട്ട് കളിപ്പാട്ടത്തിൽ ഒളിപ്പിച്ച് മയക്ക് മരുന്ന് കടത്തിയ യുവാവ് പിടിയിൽ. പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ 20.5 ഗ്രാം എംഡിഎംഎയുമായി പിണറായി പുത്തൻകണ്ടം സ്വദേശി എ ഫൈസൽ (33) ആണ് അറസ്റ്റിലായത്.


കണ്ണൂർ സിറ്റി പൊലീസ് കമീഷണർ ബി വി വിജയ ഭാരത് റെഡ്ഡിയുടെ നിർദേശപ്രകാരം എസ്ഐ പി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ എസ്‍സിപിഒ ബിജു, സിപിഒമാരായ ജിഷാന്ത്, റാസിം, ഡാൻസാഫ് ടീം അംഗങ്ങൾ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home