വിദ്യാർഥികളിലെ ലഹരി ഉപയോഗം: മനഃശാസ്‌ത്രപരമായ ഇടപെടലുണ്ടാകും

തിരുവനന്തപുരം: ലഹരി കേസിൽ ഉൾപ്പെടുന്ന വിദ്യാർഥികളെ മനഃശാസ്ത്രപരമായ വിലയിരുത്തലിന് വിധേയമാക്കേണ്ടതുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി നിയമസഭയെ അറിയിച്ചു. വിദഗ്ധരെ ഉൾപ്പെടുത്തി ശാസ്ത്രീയ പഠനം നടത്തുമെന്നും മന്ത്രി വി ശിവൻകുട്ടിക്ക് വേണ്ടി മന്ത്രി എം ബി രാജേഷ് ചോ ദ്യോത്തരവേളയിൽ വ്യക്ത മാക്കി.
കുട്ടികളിൽ കുറ്റവാസന പെരുകുന്നതും അക്രമങ്ങൾ ആഘോഷിക്കപ്പെടുന്നതും മറ്റൊരു പ്രശ്‌നമാണ്. ലഹരി, വെബ് സീരിസ്, സിനിമ, സമൂഹ മാധ്യമങ്ങൾക്ക് അടിമപ്പെടൽ തുടങ്ങിയവയൊക്കെ ഇതിന് കാരണമാണ്. ക്യാമ്പസുകളിലെ അരാഷ്ട്രീയതയും ആശയസംവാദങ്ങളിലെ ശൂന്യതയും ലഹരി ഉൾപ്പടെയുള്ള വിവിധ അരാജക പ്രവർത്തനങ്ങൾക്ക് വഴിതുറക്കുന്നുണ്ട്. നേതൃത്വമില്ലാത്ത ആൾക്കൂട്ടം ഒന്നാകെ അക്രമങ്ങൾക്ക് ഇറങ്ങിത്തിരിക്കുമ്പോൾ ആരെയും ക്രൂശിക്കാനോ തിരുത്താനോ കഴിയാതെവരും. സമൂഹത്തോട് ഒരു പ്രതിബദ്ധതയും ഇല്ലാതെ വരുന്നതാണ് ഇത്തരം പ്രശ്നങ്ങളിലേക്ക് നയിക്കു
ന്നത്.
കായികമാണ് ബദൽ
ലഹരിവിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി മേയ് ഒന്നുമുതൽ കാസർകോട് മുതൽ തിരുവനന്തപുരം വരെ "കായികമാണ് ബദൽ' എന്ന പേരിൽ ക്യാമ്പയിൻ തുടങ്ങുകയാണെന്ന് കായിക മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. സംസ്ഥാനത്തെ മുഴുവൻ മണ്ഡലങ്ങളും താലൂക്കുകളും ക്യാമ്പയിനിൽ ഭാഗമാകും. മുഴുവൻ എംഎൽഎമാരുടെയും പിന്തുണയും കായിക മന്ത്രി ആവശ്യപ്പെട്ടു. ലഹരിക്കെതിരായ ഏറ്റവും നല്ല പ്രത്യഷൗധം സ്‌പോർട്‌സാണെന്നും മന്ത്രി പറഞ്ഞു.









0 comments