ലഹരിക്കായി മരുന്നുകളെ ആശ്രയിക്കുന്ന യുവത്വം; ഡോക്ടറുടെ കുറിപ്പടിയിൽ 
തീയതി തിരുത്തലും വ്യാപകം

drug mafia
avatar
സ്വന്തം ലേഖകൻ

Published on Mar 12, 2025, 02:03 AM | 1 min read

 തിരുവനന്തപുരം: "സിറിഞ്ച്‌ ആവശ്യപ്പെട്ടാണ്‌ ഇന്നൊരു യുവാവ്‌ മെഡിക്കൽ സ്റ്റോറിലെത്തിയത്‌. എന്തിനെന്ന്‌ ചോദിച്ചപ്പോൾ ഇൻസുലിൻ എടുക്കാനാണെന്നാണ്‌ പറഞ്ഞത്‌. കൂടുതൽ ചോദ്യങ്ങൾക്ക്‌ മറുപടി നൽകിയില്ല. തരില്ലെന്ന്‌ പറഞ്ഞതോടെ ദേഷ്യത്തോടെ മുഖത്തേക്ക്‌ നോക്കിനിന്ന ശേഷം അവൻ പോയി'–-ജോലിക്കിടെ ചൊവ്വാഴ്ചയുണ്ടായ അനുഭവം പറയുകയാണ്‌ സ്വകാര്യ മെഡിക്കൽ സ്‌റ്റോറിലെ ജീവനക്കാരൻ. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഉയർന്ന ഡോസ്‌ മരുന്നുകൾക്കായി മെഡിക്കൽ സ്‌റ്റോറുകളിൽ എത്തുന്നവരുടെ എണ്ണം കൂടുകയാണെന്ന്‌ ജീവനക്കാർ പറയുഞ്ഞു.


മാനസിക രോഗങ്ങൾക്കും ന്യൂറോ സംബന്ധിയായ രോഗങ്ങൾക്കുമുള്ള മരുന്നുകളാണ്‌ ആവശ്യപ്പെടുന്നത്‌. പഴയ കുറിപ്പടികൾ തീയതി തിരുത്തി കൊണ്ടുവരുന്ന സാഹചര്യവുമുണ്ടെന്നും അവർ സാക്ഷ്യപ്പെടുത്തുന്നു. കഫ്‌സിറപ്പ്‌ വരെ ലഹരിയായി ഉപയോഗിക്കുന്നവരുണ്ട്‌. അതിഥിത്തൊഴിലാളികളും ചില പ്രത്യേക ബ്രാൻഡ്‌ കഫ്‌സിറപ്പുകൾക്കായി മെഡിക്കൽ സ്‌റ്റോറുകളെ സമീപിക്കുന്നു. കൃത്യമായ കുറിപ്പടിയുമായി വരാത്തവർക്ക്‌ മരുന്ന്‌ നൽകാൻ മെഡിക്കൽ സ്റ്റോർ ഉടമകൾ തയ്യാറാകരുതെന്ന സന്ദേശവും ഈ അനുഭവങ്ങൾ നൽകുന്നുണ്ട്‌. മെഡിക്കൽ സ്റ്റോറുകൾക്ക്
സുരക്ഷ ഒരുക്കണം: 
ഫാർമസിസ്‌റ്റ്‌സ്‌ 
അസോസിയേഷൻ ഡോക്ടർമാരുടെ കുറിപ്പടിയോടെ മാത്രം വിതരണം ചെയ്യേണ്ട മരുന്നുകൾ നൽകാത്തതിന്റെ പേരിൽ മെഡിക്കൽ സ്റ്റോറുകൾക്കു നേരെ നടത്തുന്ന അക്രമ പ്രവർത്തനങ്ങളിൽ കേരള പ്രൈവറ്റ് ഫാർമസിസ്‌റ്റ്‌സ്‌ അസോസിയേഷൻ ആശങ്ക രേഖപ്പെടുത്തി.


രാത്രികാലങ്ങളിൽ സേവന സന്നദ്ധതയോടെ മരുന്ന് വ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്ന മെഡിക്കൽ സ്റ്റോറുകൾ ഉൾപ്പെടെയുള്ള ആരോഗ്യ സ്ഥാപനങ്ങൾക്കും ഫാർമസിസ്റ്റുകൾക്കും സുരക്ഷ ഒരുക്കാൻ ബന്ധപ്പെട്ട അധികാരികൾ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. ഫാർമസിസ്‌റ്റ്‌സ്‌ അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡന്റ്‌ പി ജെ അൻസാരി യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ്‌ എം യോഹന്നാൻ കുട്ടി അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി സി ബാലകൃഷ്ണൻ, ഷിജി ജേക്കബ്, ഒ സി നവീൻ ചന്ദ്, ടി സതീശൻ, എം ആർ അജിത് കിഷോർ തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home