ഡിവെെഎഫ്ഐ പ്രവർത്തകൻ ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചു

കടയ്ക്കൽ: ക്ഷേത്രക്കുളത്തിൽ കുളിയ്ക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു.മതിര, തോട്ടുമുക്ക് അഭിജിത് നിലയത്തിൽ അഭിജിത് ( 19) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് കുമ്മിൾ ശിവ-പാർവതി ക്ഷേത്രത്തിൻ്റെ കുളത്തിലായിരുന്നു അപകടം നടന്നത്.
ഡിവൈഎഫ്ഐ പ്രവർത്തകനാണ് അഭിജിത്ത്. മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
അച്ഛൻ : ഉണ്ണികൃഷ്ണൻ അമ്മ : ദീപ സഹോദരി : അപ്സര
0 comments