വിദ്യാര്‍ഥികളെ വെട്ടിലാക്കി 
സിസ തോമസിന്റെ യുദ്ധപ്രഖ്യാപനം

Dr. Sisa Thomas
വെബ് ഡെസ്ക്

Published on Jul 09, 2025, 12:08 AM | 1 min read


തിരുവനന്തപുരം

സംഘപരിവാർ കൂടാരത്തിലെ അടവുകൾ കേരള സർവകലാശാല രജിസ്ട്രാർക്കും സിൻഡിക്കറ്റിനുമെതിരെ ഉപയോഗിച്ച ഡോ. സിസ തോമസ് വെട്ടിലാക്കിയത്‌ വിദ്യാർഥികളുടെ ഭാവി. വിദ്യാർഥികളുടെ തുടർപഠനം, സർട്ടിഫിക്കറ്റ് പരിശോ​ധന, കോളേജ് മാറ്റം തുടങ്ങിയ ഫയലുകൾ മടക്കി അയച്ചാണ്‌ സിസ തോമസിന്റെ തന്ത്രം.


സർവകലാശാല രജിസ്ട്രാർ ഡോ. കെ എസ് അനിൽകുമാറിനോട് യുദ്ധം പ്രഖ്യാപിച്ച്, അദ്ദേഹത്തിൽനിന്ന് നേരിട്ട് ഫയലുകൾ വാങ്ങില്ലെന്ന്‌ സിസ തീരുമാനിച്ചതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം. രജിസ്ട്രാർ അയച്ച അടിയന്തര ഫയലുകൾ സിസ തോമസ് കൈപ്പറ്റാതെ മടക്കി അയച്ചു. പഞ്ചാബ് യൂണിവേഴ്സിറ്റിയിൽനിന്ന്‌ ബിരുദം നേടിയ വിദ്യാർഥിക്ക് കേരളയിൽ തുടർപഠനത്തിന് ചേരാനുള്ള ഡിഗ്രി അംഗീകാര സർട്ടിഫിക്കറ്റ് നൽകാൻ രജിസ്ട്രാർ അയച്ച അടിയന്തര ഫയലും സിസ തോമസ് മടക്കി . പിന്നീട് ജോയിന്റ് രജിസ്ട്രാറുമാരെ വിളിപ്പിച്ച് ഫയലുകൾ ര-ജിസ്ട്രാർക്ക് അയക്കരുതെന്നും നിർദേശിച്ചു.


ഭരണപ്രതിസന്ധി ഉണ്ടായെന്ന് വരുതടൊനുള്ള ശ്രമമാണ്‌ സിസ നടത്തുന്നത്. ഭരണപ്രതിസന്ധി ഉണ്ടായാലേ ചാൻസലറായ ​ഗവർണർക്ക് നേരിട്ട് ഇടപ്പെടാനാകൂ.

സർവകലാശാലയിൽ അഞ്ച് ദിവസം നടന്നതും നടത്തിയതുമായ സംഭവങ്ങളുടെ റിപ്പോർട്ടും സിസ രാജ്ഭവന് കൈമാറിയേക്കും. സിസയ്‌ക്ക്‌ ചൊവ്വ വരെയായിരുന്നു ചുമതല. മോഹനൻ കുന്നുമ്മൽ വ്യാഴാഴ്ചയേ എത്തൂ എന്നതിനാൽ രണ്ട് ദിവസത്തേക്ക് ചുമതല നീട്ടി നൽകാൻ സാധ്യതയുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Home