ad
Deshabhimani

കെ കരുണാകരൻ സ്മാരകം: 16 വർഷമായിട്ടും നിർമ്മാണം നടന്നില്ല; കോൺഗ്രസിനെതിരെ പി സരിൻ

കെ കരുണാകരൻ സ്മാരകം: 16 വർഷമായിട്ടും നിർമ്മാണം നടന്നില്ല; കോൺഗ്രസിനെതിരെ പി സരിൻ

ഡോ പി സരിൻ

വെബ് ഡെസ്ക്

Published on Mar 30, 2026, 01:55 PM | 1 min read

തിരുവനന്തപുരം : മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ സ്മാരക നിർമ്മാണത്തിനായി പിരിച്ച തുക വിനിയോഗിക്കുന്നതിൽ കോൺഗ്രസ് നേതൃത്വം പരാജയപ്പെട്ടുവെന്ന് ഡോ പി സരിൻ. 16 വർഷത്തിനിടെ നാല് തവണയായി 50 കോടിയിലധികം രൂപ പിരിച്ചിട്ടും സ്മാരകത്തിന്റെ നിർമ്മാണം തുടങ്ങിയിട്ടില്ലെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.


സ്മാരകത്തിനായി എൽഡിഎഫ് സർക്കാർ 37 സെന്റ് സ്ഥലം അനുവദിച്ചിരുന്നു. എന്നാൽ ഇത്രയും കാലമായിട്ടും അവിടെ ഒരു ഇഷ്ടിക പോലും വെക്കാൻ യുഡിഎഫ് ന് കഴിഞ്ഞിട്ടില്ല. ഇവർ എങ്ങനെയാണ് വയനാട് ദുരന്തബാധിതർക്ക് വീട് നൽകുകയെന്നും സരിൻ ചോദിച്ചു. 'ശവംതൂക്കികൾ' എന്ന ഹാഷ്‌ടാഗോടെയാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചത്.


കഴിഞ്ഞ ദിവസം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം എം സ്വരാജ് നടത്തിയ വാർത്താസമ്മേളനത്തിലെ ആരോപണങ്ങൾക്ക് പിന്നാലെയാണ് സരിന്റെ വെളിപ്പെടുത്തൽ. വയനാടിന്റെ പേരിൽ പിരിച്ച പണം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുകയാണെന്ന് സ്വരാജ് കുറ്റപ്പെടുത്തിയിരുന്നു.


പോസ്റ്റിന്റെ പൂർണരൂപം

കെ കരുണാകരന് സ്മാരകം പണിയാൻ

നാല് തവണയായി 50 കോടിയിലേറെ രൂപ കോൺഗ്രസ് പാർട്ടി പിരിച്ചിട്ടുണ്ട്.

LDF സർക്കാരിൽ നിന്ന് 37 സെൻ്റ് സ്ഥലവും കിട്ടി.

16 വർഷമായി ഒരു ഇഷ്ടിക കഷ്ണം

പോലും അവിടെയില്ല.

പിന്നെയല്ലേ വയനാട് ദുരിതബാധിതർക്ക് വേണ്ടി ഉള്ള വീട്.


#ശവംതൂക്കികൾ




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home