ad
Deshabhimani

കടമ്മനിട്ട പുരസ്‌കാരം 
ഡോ. എം ലീലാവതിക്ക്‌

leelavathi
വെബ് ഡെസ്ക്

Published on Mar 02, 2025, 01:41 AM | 1 min read

പത്തനംതിട്ട: കടമ്മനിട്ട രാമകൃഷ്ണൻ ഫൗണ്ടേഷന്റെ 2025ലെ കടമ്മനിട്ട രാമകൃഷ്ണൻ പുരസ്കാരത്തിന് സാഹിത്യ നിരൂപക ഡോ. എം ലീലാവതിയെ തെരഞ്ഞെടുത്തു. കടമ്മനിട്ട രാമകൃഷ്ണൻ ഫൗണ്ടേഷൻ അധ്യക്ഷൻ എം എ ബേബി, ഫൗണ്ടേഷൻ സെക്രട്ടറി ഡോ. എം ആർ ഗീതാദേവി എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.


55,555 രൂപയും ഭട്ടതിരി രൂപ കൽപ്പന ചെയ്ത ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. കവിയുടെ ചരമദിനത്തോടനുബന്ധിച്ചു 30ന്‌ എറണാകുളത്തുള്ള ലീലാവതി ടീച്ചറുടെ വീട്ടിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും. വാർത്താ സമ്മേളനത്തിൽ ഫൗണ്ടേഷൻ ഭാരവാഹികളായ വി കെ പുരുഷോത്തമൻ പിള്ള, ബാബു ജോൺ, എം ആർ ഗീതാകൃഷ്ണൻ, ആർ കലാധരൻ എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home