അവിഹിത ഗർഭമുണ്ടാക്കിയവരെ ന്യായീകരിക്കാൻ കോൺഗ്രസിൽ ആളുണ്ട്; എന്നെ ചവിട്ടിത്താഴ്ത്തി: തുറന്നടിച്ച് ഉണ്ണിത്താൻ

ജ്മോഹൻ ഉണ്ണിത്താൻ, രാഹുൽ മാങ്കൂട്ടത്തിൽ
കോഴിക്കോട്: കോൺഗ്രസ് നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുതിർന്ന നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ എംപി. രണ്ടും മൂന്നും അവിഹിത ഗർഭമുണ്ടാക്കിയവരെ ന്യായീകരിക്കാൻ പാർടിയിൽ ആളുണ്ടെന്നും, എന്നാൽ തനിക്ക് ഒരാപത്തുണ്ടായപ്പോൾ ചവിട്ടിത്താഴ്‌ത്തുകയായിരുന്നുവെന്നും ഉണ്ണിത്താൻ പറഞ്ഞു. ഓൺലൈൻ പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ഉണ്ണിത്താൻ കോൺഗ്രസ് നേതൃത്വത്തിന് ഇരട്ടത്താപ്പാണെന്ന് വിമർശിച്ചത്.
2009ൽ മഞ്ചേരിയിൽ യുവതിക്കൊപ്പം കണ്ടെത്തിയതിന്റെ പേരിൽ കോൺഗ്രസിൽനിന്ന് തന്നെ സസ്‌പെൻഡ് ചെയ്‌തു. ഇൗ സംഭവത്തിൽ ഒരു ദിവസംപോലും റിമാൻഡ് ചെയ്‌തില്ല. ഇപ്പോൾ ചിലരെ റിമാൻഡ് ചെയ്‌ത് ജയിലിലടച്ചു. തനിക്കെതിരെ നടപടിയെടുത്തവരുടെ സദാചാരബോധം എവിടെപ്പോയൊന്നും ഉണ്ണിത്താൻ ചോദിച്ചു.
ലൈംഗികപീഡനക്കേസിൽ പ്രതിയായ കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെയോ സംരക്ഷകരായ നേതാക്കളുടെയോ പേര് പറയാതെയാണ് വിമർശം. ഉമ്മൻചാണ്ടിക്കെതിരെ സോളാർ, സരിത ആരോപണമുണ്ടായപ്പോൾ നേതാക്കൾ സഹായിക്കാനുണ്ടായിരുന്നില്ല. അന്ന് വിഴുപ്പുഭാണ്ഡം ചുമന്ന് മൂന്നും നാലും ചാനലുകളിൽ ഉമ്മൻചാണ്ടിക്ക് വേണ്ടി സംസാരിച്ചു. ഇന്ന് ഉമ്മൻചാണ്ടിയുടെ പേര് പറഞ്ഞ് സ്ഥാനം വാങ്ങിയവർ ആരും അന്നുണ്ടായിരുന്നില്ല. സ്ഥാനാർഥിയാക്കാതെ കെ കരുണാകരനടക്കം തന്നെ ചതിച്ചതായും ഉണ്ണിത്താൻ ആരോപിച്ചു.










0 comments