ad
Deshabhimani

print edition വിസ്‌മയം ഇ‍ൗ യാത്ര

ksrtc in munnar
avatar
പാട്രിക് വേഗസ്

Published on Mar 18, 2026, 12:00 AM | 1 min read

മൂന്നാർ: പ്രകൃതിരമണീയമായ മലഞ്ചെരുവുകളും മൊട്ടക്കുന്നുകളും ആസ്വദിച്ച്‌ ഡബിൾഡെക്കർ ബസിൽ മൂന്നാറിലൂടെയുള്ള യാത്ര വിവരണാതീതമെന്ന് സാക്ഷ്യപ്പെടുത്തുന്നു ചെന്നൈ ഊർപാക്കം സ്വദേശികളായ കെ രാമനും ഭാര്യ സി അഭിരാമിയും. ഒരു വർഷം മുമ്പ് വിവാഹിതരായ ഇവർ ആദ്യമായാണ് മൂന്നാറിലെത്തുന്നത്. ഇവിടെ വന്നപ്പോഴാണ് കെഎസ്ആർടിസി ഡബിൾഡെക്കർ ബസിനെക്കുറിച്ച് അറിഞ്ഞത്. നേരെ ഡിപ്പോയിലെത്തി മുകൾനിലയിൽ രണ്ട് സീറ്റുകൾ തരപ്പെടുത്തി.


കൊച്ചി–ധനുഷ്‌കോടി ദേശീയപാതയിലൂടെ ബസ് നീങ്ങുമ്പോൾ ഇത്രയധികം മനോഹാരിതയുള്ള ഭാഗത്തേക്കാണ് പോകുന്നതെന്ന് മനസ്സിലായില്ല. ദേവികുളം സിഗ്നൽ പോയിന്റ്‌, ലാക്കാട് ഗ്യാപ്പ്‌ തുടങ്ങി പ്രകൃതിദൃശ്യങ്ങൾ ആസ്വദിച്ച്‌ ഫോണിൽ പകർത്താം. തേയിലതോട്ടങ്ങൾക്കിടയിലൂടെ ആനയിറങ്കൽ അണക്കെട്ട്‌ വരെയുള്ള യാത്ര വിസ്മരിക്കാനാവില്ല. 2025 ഫെബ്രുവരിയിലാണ്‌ മൂന്നാറിൽ കെഎസ്ആർടിസി റോയൽ വ്യൂ സൈറ്റ് സീയിങ് സർവീസ്‌ ആരംഭിച്ചത്‌. ഇതുവരെ 37,800 പേർ യാത്രചെയ്‌തു. ഒരുവർഷം ഒരു കോടി 33 ലക്ഷം രൂപ വരുമാനം.


2026 ജനുവരി നാലിന്‌ രണ്ടാമത്തെ ഡബിൾഡെക്കർ ബസും സർവീസ്‌ തുടങ്ങി. -onlineksrtc swift.com എന്ന ലിങ്കിൽ ടിക്കറ്റെടുക്കാം. തിരുവനന്തപുരത്തുണ്ടായിരുന്ന ഡബിൾ ഡെക്കർ സർവീസാണ് കൂടുതൽ നഗരങ്ങളിലെത്തിച്ചത്. എറണാകുളം, മൂന്നാർ, തൃശൂർ, കോഴിക്കോട്‌ എന്നിവിടങ്ങളിൽണ്‌ നിലവിൽ സർവീസ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home