യുവനടിയുടെ പരാതി: രഞ്ജിത് റിമാൻഡിൽ

അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ തൊടുപുഴ പൊലീസ് സ്റ്റേഷനിൽ നിന്നും പുറത്തേക്ക് കൊണ്ടുവരുന്നു
കൊച്ചി: ലൈംഗികാതിക്രമം നടത്തിയെന്ന യുവനടിയുടെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെ റിമാൻഡ് ചെയ്തു. കാക്കനാട് സബ് ജയിലിൽ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. അതേസമയം ജാമ്യാപേക്ഷ നൽകുമെന്ന് രഞ്ജിതിന്റെ അഭിഭാഷകൻ മാധ്യമങ്ങളോട് പറഞ്ഞു. വൈദ്യപരിശോധനയ്ക്ക് ശേഷം ബുധൻ രാവിലെയാണ് രഞ്ജിതിനെ മജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കിയത്.
ചൊവ്വ രാത്രി 10.15ഓടെ ഇടുക്കിയിലേക്കുള്ള യാത്രയ്ക്കിടെ തൊടുപുഴയ്ക്ക് സമീപം മുട്ടത്തുവച്ചാണ് രഞ്ജിതിനെ കസ്റ്റഡിയിലെടുത്തത്. സിനിമ ചിത്രീകരണത്തിനിടെ രഞ്ജിത്ത് നടിയോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. നടി ഡിജിപിക്കും എറണാകുളം സെൻട്രൽ പൊലീസിലുമാണ് പരാതിനൽകിയത്.
പ്രാഥമികാന്വേഷണത്തിനു ശേഷം അറസ്റ്റ് ചെയ്യാൻ റേഞ്ച് ഐജി നിർദേശിക്കുകയായിരുന്നു. പരാതി ഇടുക്കി എസ്‌പിക്ക് കൈമാറുകയായിരുന്നു. കേസില്‍ നടിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയിരുന്നു.










0 comments