ad
Deshabhimani

രോഗവ്യാപനത്തിനിടെ ആരോഗ്യവകുപ്പ്‌ ഡയറക്ടറെയും മാറ്റി

Director of Health Service.JPG
വെബ് ഡെസ്ക്

Published on Jun 12, 2026, 10:38 PM | 1 min read

തിരുവനന്തപുരം: ആരോഗ്യവകുപ്പ്‌ ഡയറക്ടർ കെ ജെ റീനയെ മുന്നറിയിപ്പില്ലാതെ തൽസ്ഥാനത്തുനിന്ന്‌ നീക്കി യുഡിഎഫ്‌ സർക്കാർ. സംസ്ഥാനത്ത്‌ നിപാ, ഷിഗല്ല രോഗങ്ങൾ വ്യാപിക്കുന്നതിനിടെയാണ്‌ ഡയറക്ടറെ മാറ്റിയത്‌. വെള്ളി രാത്രിയാണ്‌ തിടുക്കപ്പെട്ടുള്ള ഉത്തരവ്‌ പുറത്തിറങ്ങിയത്‌. പകരം, അഡീഷണൽ ഡയറക്ടറായ ഡോ. വി മീനാക്ഷിക്ക് അധിക ചുമതല നൽകി. പുതിയ സ്ഥിരം ഡയറക്ടർ നിയമനത്തിൽ തീരുമാനമായില്ല.


വിവിധ മെഡിക്കൽ കോളേജുകളിലെ സൂപ്രണ്ടുമാർ ഉൾപ്പെടെയുള്ള ഉദ്യേഗസ്ഥരെ ആരോഗ്യവകുപ്പ്‌ കഴിഞ്ഞദിവസങ്ങളിൽ സ്ഥലംമാറ്റിയിരുന്നു. ഡയറക്ടർ സ്ഥാനത്തുനിന്നുമാറ്റിയ കെ ജെ റീനയെ എറണാകുളം റീജണൽ പബ്ലിക് ഹെൽത്ത് ലബോറട്ടറി ഡയറക്ടറായാണ് നിയമിച്ചത്‌. സീനിയർ കൺസൾട്ടന്റ് തസ്തിക താൽക്കാലികമായി ഹെൽത്ത് സർവീസ് ഡയറക്ടർ പദവിക്ക് തുല്യമായ റാങ്കിലേക്ക് ഉയർത്തിയാണ്‌ പെട്ടെന്നുള്ള നിയമനം. ​




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home