ad
Deshabhimani

അതിജീവിതക്കൊപ്പം നിൽക്കുന്നത്‌ വേറെ പണിയില്ലാത്തതുകൊണ്ടല്ല, ജനങ്ങൾക്ക്‌ നൽകിയ ഉറപ്പാണ്‌

adoor prakash and dileep
avatar
റഷീദ്‌ ആനപ്പുറം

Published on Dec 09, 2025, 03:10 PM | 2 min read

അതിജീവിതക്കൊപ്പം നിൽക്കുന്നത്‌ വേറെ പണയില്ലാത്തതുകൊണ്ടല്ല, മിസ്‌റ്റർ കൺവീനർജി. അത്‌ സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപിത നയമാണ്‌. ജനങ്ങൾക്ക്‌ നൽകിയ ഉറപ്പാണ്‌. ഏത്‌ പ്രതിസന്ധിയിലും സർക്കാരും മുന്നണിയും കട്ടക്ക്‌ ഒപ്പമുണ്ടാകുമെന്ന ആ ഉറപ്പ്‌ ജനങ്ങൾക്ക്‌ നൽകുന്ന ആത്മവിശ്വാസം ചെറുതല്ല.


തിരുവനന്തപുരം: അതിജീവിതക്കൊപ്പം നിൽക്കുന്നത്‌ വേറെ പണയില്ലാത്തതുകൊണ്ടല്ല, മിസ്‌റ്റർ കൺവീനർജി. അത്‌ സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപിത നയമാണ്‌. ജനങ്ങൾക്ക്‌ നൽകിയ ഉറപ്പാണ്‌. ഏത്‌ പ്രതിസന്ധിയിലും സർക്കാരും മുന്നണിയും കട്ടക്ക്‌ ഒപ്പമുണ്ടാകുമെന്ന ആ ഉറപ്പ്‌ ജനങ്ങൾക്ക്‌ നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. എൽഡിഎഫിന്‌ തുടർഭരണം നൽകാൻ ജനങ്ങൾക്ക്‌ പ്രേരണയായതും കലവറയില്ലാത്ത സർക്കാരിന്റെ ചേർത്ത്‌ നിർത്തലാണ്‌. ഇന്നലെയും ഇ‍ന്നും മാത്രമല്ല,‍ നാളെയും അതുണ്ടാകും. അതിലുള്ള അസഹിഷ്‌ണുതയും സ്‌ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ യുഡിഎഫ്‌ സ്വീകരിക്കുന്ന നിലപാടുമാണ്‌ യുഡിഎഫ്‌ കൺവീനറിലൂടെ പുറത്തേക്ക്‌ വന്നത്‌. ജിഷ കേസിൽ ഡമ്മി പ്രതികളെ ഹാജരാക്കിയും ചെരുപ്പ്‌ തൂക്കിയിട്ട്‌ ജനങ്ങളെ വട്ട്‌ കളിപ്പിച്ചതും പച്ചമാങ്ങയിൽ കടിപ്പിച്ച്‌ നാട്ടുകാരുടെ പല്ലിന്റെ അളവും വിടവും പരിശോധിച്ച പാരമ്പര്യമുള്ള യുഡിഎഫിൽനിന്ന്‌ മറ്റൊന്നും ജനങ്ങൾ പ്രതീക്ഷിക്കുന്നില്ല.


നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്‌ നീതി ലഭ്യമായെന്നും എന്തു കേസും കെട്ടിച്ചമക്കുകയാണ്‌ സർക്കാർ എന്നുമാണ്‌ അടൂർ പ്രകാശ്‌ എംപി പറഞ്ഞത്‌. അതീജീവിതക്ക്‌ നീതി ലഭ്യമാക്കാനായി ഹൈക്കോടതിയിൽ അപ്പീൽ നൽകാനുള്ള തീരുമാനത്തെയും പരിഹസിക്കുന്നു. അവർക്ക് വേറെ പണിയില്ലല്ലോ എന്നാണ്‌ അദ്ദേഹം പരിഹസിച്ചത്‌. നടൻ ദിലീപിനെ വെള്ളപൂശുന്നുമുണ്ട്‌.


ഇരകൾക്ക്‌ ഒപ്പം നിൽക്കുക എന്നത്‌ എൽഡിഎഫ്‌ സർക്കാരിന്റെ ഉറച്ച തീരുമാനമാണ്‌. ഇ‍ൗ കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ പ്രഖ്യാപിച്ചതാണ്‌. ഇന്ന്‌ കണ്ണൂരിൽ നടന്ന വാർത്താ സമ്മേളനത്തിലും മുഖ്യമന്ത്രി ഇ‍ൗ കാര്യം അർഥശങ്കക്കിടയില്ലാത്ത വിധം പറഞ്ഞിട്ടുണ്ട്‌. പെരുമ്പാവൂരിലെ ജിഷ കേസിലും നടിയെ ആക്രമിച്ച കേസിലും നമ്മൾ അക്കാര്യം കണ്ടു. വിസ്‌മയ, ഉത്തര കേസുകളിലും ആലുവയിൽ അഞ്ചുവയസ്സുകാരിയെ കൊന്ന്‌ ചാക്കിൽകെട്ടിയ കേസിലും‍ കന്യസ്‌ത്രീ ആക്രമിക്കപ്പെട്ട കേസിൽ ബിഷപ്‌ ഫ്രാങ്കോ മുളയ്‌ക്കലിനെ അറസ്‌റ്റ്‌ ചെയ്‌തും തിരുവനന്തപുരത്ത്‌ പൂക്കടയിൽ ജീവനക്കാരി കൊല്ലപ്പെട്ട കേസിലെ പ്രതിക്ക്‌ വധശിക്ഷ ഉറപ്പാക്കിയും സർക്കാരിന്റെ പ്രതിബദ്ധത നമ്മൾ കണ്ടു. കുറ്റവാളികൾ എത്ര ഉന്നതരായാലും ഒരു സംരക്ഷണവും സർക്കാർ നൽകില്ല എന്ന്‌ മുഖ്യമന്ത്രി വ്യക്തമാക്കിയതാണ്‌.


ഇരൾക്കൊപ്പം എന്ന്‌ നടിക്കുകയും വേട്ടക്കാർക്കൊപ്പം ഓടുകയും ചെയ്യുന്ന നിലപാടാണ്‌ എല്ലാ കാലത്തും യുഡിഎഫ്‌ സ്വീകരിച്ചത്‌. എന്നാൽ നാട്യങ്ങളില്ലാതെ, പരസ്യമായി ഉള്ളത്‌ ഉള്ളത്‌ പോലെ പറഞ്ഞിരിക്കുന്നു ഇവിടെ അടൂർ പ്രകാശ്‌. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ മാനം പോയ കോൺഗ്രസ്‌ ഇപ്പോൾ ഉടുതുണിയില്ലാത്ത അവസ്ഥയിലാണ്‌. മാങ്കൂട്ടലിനെ സംരക്ഷിച്ചവർ ഇപ്പോൾ തലയിൽ മുണ്ടിട്ടാണ്‌ നടക്കുന്നത്‌. അത്തരം നേതാക്കളെ പോലും അമ്പരപ്പിക്കുന്നതാണ്‌ അടൂർ പ്രകാശിന്റെ പ്രതികരണങ്ങൾ.


ഇരൾക്കൊപ്പം എന്ന്‌ നടിക്കുകയും വേട്ടക്കാർക്കൊപ്പം ഓടുകയും ചെയ്യുന്ന നിലപാടാണ്‌ എല്ലാ കാലത്തും യുഡിഎഫ്‌ സ്വീകരിച്ചത്‌. എന്നാൽ നാട്യങ്ങളില്ലാതെ, പരസ്യമായി ഉള്ളത്‌ ഉള്ളത്‌ പോലെ പറഞ്ഞിരിക്കുന്നു ഇവിടെ അടൂർ പ്രകാശ്‌. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ മാനം പോയ കോൺഗ്രസ്‌ ഇപ്പോൾ ഉടുതുണിയില്ലാത്ത അവസ്ഥയിലാണ്‌. മാങ്കൂട്ടലിനെ സംരക്ഷിച്ചവർ ഇപ്പോൾ തലയിൽ മുണ്ടിട്ടാണ്‌ നടക്കുന്നത്‌. അത്തരം നേതാക്കളെ പോലും അമ്പരപ്പിക്കുന്നതാണ്‌ അടൂർ പ്രകാശിന്റെ പ്രതികരണങ്ങൾ.


പീഡിപ്പിക്കപ്പെട്ട നടിയുടെ ഒപ്പം തുടക്കം മുതൽ നിന്ന സർക്കാരാണ്‌ കേരളം ഭരിക്കുന്നത്‌. പ്രത്യേക വിചാരണക്കോടതി, 
പ്രോസിക്യൂട്ടർ, വനിതാജഡ്ജി 
എന്നിങ്ങനെ അതിജീവിത ആവശ്യപ്പെട്ട എല്ലാ കാര്യങ്ങളിലും സർക്കാർ ഒപ്പം നിന്നു. മെമ്മറി കാർഡിന്റെ ഹാഷ്‌ വാല്യുവിൽ തിരിമറി നടന്ന സംഭവത്തിൽ അതിജീവിത കോടതിയെ സമീപിച്ചപ്പോഴും ഒപ്പം നിന്നു. സിനിമാ മേഖലയെ ശുദ്ധീകരിക്കാനായി ഹേമ കമ്മിറ്റിയെ നിയോഗിച്ചതും അതിജീവിതക്ക്‌ ആത്മവിശ്വാസം നൽകി. സിനിമ സെറ്റുകളിൽ പരാതി പരിഹാര സെൽ (ഐസിസി) രൂപീകരിക്കാൻ നിർദേശം നൽകി. എന്നാൽ ഗൂഢാലോചന കേസിൽ പ്രതിയായിരുന്ന നടൻ ദിലീപിനെ ന്യായീകരിക്കാനാണ്‌ എന്നും കോൺഗ്രസ്‌ ശ്രമിച്ചത്‌. ആലുവ നഗരസഭയിൽ ഒരു ചടങ്ങിൽ അദ്ദേഹത്തെ മുഖ്യാതിഥിയാക്കിയതും കോൺഗ്രസ് എംഎൽഎക്ക്‌ അദ്ദേഹവുമായുള്ള സ‍ൗഹൃദവും ഇതിന്‌ തെളിവാണ്‌. അതിന്റെ പുതിയ രൂപം മാത്രമാണ്‌ ഇപ്പോൾ അട‍ൂർ പ്രകാശിലൂടെ പുറത്ത്‌ വന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home