ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരളയിൽ സൈബർ സെക്യൂരിറ്റി പിജി ഡിപ്ലോമ: അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം : ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരള നടത്തുന്ന പിജി ഡിപ്ലോമ ഇൻ സൈബർ സെക്യൂരിറ്റി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. വ്യവസായ മേഖലയുടെ നിലവിലെ ആവശ്യങ്ങൾക്കനുസരിച്ച് രൂപകൽപ്പന ചെയ്തിരിക്കുന്ന ഒരു വർഷത്തെ പ്രൊഫഷണൽ കോഴ്സാണിത്. സൈബർ സുരക്ഷാ മേഖലയിലെ തൊഴിൽ സാധ്യതകൾ ലക്ഷ്യമിട്ട് വിദ്യാർഥികളെ പ്രായോഗിക പരിശീലനത്തിലൂടെ സജ്ജരാക്കുക എന്നതാണ് കോഴ്സിന്റെ ലക്ഷ്യം. പ്രോജക്ട് അധിഷ്ഠിത പഠനം, വ്യവസായ നിലവാരമുള്ള പരിശീലനം, ഇന്റേൺഷിപ്പ്, പ്ലേസ്‌മെന്റ് പിന്തുണ എന്നിവയാണ് ഈ കോഴ്സിന്റെ പ്രധാന സവിശേഷതകൾ.
വ്യവസായ ആവശ്യങ്ങൾക്കനുസരിച്ചുള്ള സിലബസ്, യഥാർഥ പ്രോജക്ടുകളിലൂടെയുള്ള പ്രായോഗിക പരിശീലനം എന്നിവ കോഴ്സിന്റെ ഭാഗമായി വിദ്യാർഥികൾക്ക് ലഭിക്കും. കൂടാതെ ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരളയുടെ പിജി ഡിപ്ലോമയ്ക്കൊപ്പം പ്രശസ്ത ഐടി സുരക്ഷാ സ്ഥാപനങ്ങളായ EC-Council അല്ലെങ്കിൽ CompTIAയുടെ ഇൻഡസ്ട്രി അംഗീകൃത സർട്ടിഫിക്കേഷനും ഇതിലൂടെ നേടിയെടുക്കാം. കോഴ്സിന്റെ ഭാഗമായി നിർബന്ധിത ഇന്റേൺഷിപ്പും പ്ലേസ്‌മെന്റ് സഹായവും ഉറപ്പാക്കിയിട്ടുണ്ട്.
ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക് ഈ ഒരു വർഷത്തെ കോഴ്സിലേക്ക് അപേക്ഷിക്കാവുന്നതാണ്. ക്ലാസ് റൂം പരിശീലനം, ലാബ് സെഷനുകൾ, പ്രോജക്ട് അധിഷ്ഠിത പഠനം എന്നീ രീതികളിലാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് മികച്ച പ്ലേസ്‌മെന്റ് സഹായവും ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനുമായി:
https://duk.ac.in/post-graduate-diploma-in-cyber-security/
എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.
കൂടുതൽ വിവരങ്ങൾക്ക് 7025925225, 9400052523
എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.










0 comments