ഡിജിറ്റൽ സർവകലാശാല: 
കരട് ഓര്‍ഡിനന്‍സ് അംഗീകരിച്ചു

digital university kerala
വെബ് ഡെസ്ക്

Published on Aug 07, 2025, 02:19 AM | 1 min read


തിരുവനന്തപുരം

കേരള ഡിജിറ്റൽ സർവകലാശാലയുടെ വൈസ് ചാൻസലറെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട 2021 ലെ കേരള ഡിജിറ്റൽ ശാസ്ത്ര സാങ്കേതിക നൂതനവിദ്യ സർവകലാശാല നിയമത്തിലെ വ്യവസ്ഥകൾ ഭേദഗതി ചെയ്യാനുള്ള കരട് ഓർഡിനൻസ് മന്ത്രിസഭായോഗം അംഗീകരിച്ചു. പതിനൊന്നാം വകുപ്പിന്റെ മൂന്ന്‌, നാല്‌, ആറ്‌ ഉപവകുപ്പുകൾ 2018 ലെ യുജിസി ചട്ടങ്ങൾക്കും സമീപകാലത്തുണ്ടായ കോടതി ഉത്തരവുകൾക്കും അനുസൃതമായി ഭേദഗതി ചെയ്യുന്നതിനുള്ള കരട് ഓർഡിനൻസാണ് അംഗീകരിച്ചത്. ഓർഡിനൻസ് വിളംബരപ്പെടുത്താൻ ഗവർണറോട് ശുപാർശ ചെയ്യും.


സർവകലാശാലയുടെ നിലവിലെ നിയമപ്രകാരം അഞ്ചംഗ സെർച്ച്‌ കമ്മിറ്റിയാണ്‌ രൂപീകരിക്കേണ്ടത്‌. സെർച്ച്‌ കമ്മിറ്റിയുടെ കൺവീനർ ചീഫ്‌ സെക്രട്ടറിയും. യുജിസി റെഗുലേഷനും സുപ്രീം കോടതിയുടെ സമീപകാല വിധികളും കണക്കിലെടുത്ത്‌ ചീഫ്‌ സെക്രട്ടറി കൺവീനർ എന്നത്‌ ഭേദഗതി ചെയ്യുന്നതാണ്‌ പ്രധാന ഭേദഗതി. സെലക്ട്‌ കമ്മിറ്റിയിൽ മൂന്നു മുതൽ അഞ്ചംഗങ്ങളെയാണ്‌ യുജിസി നിഷ്‌കർഷിക്കുന്നത്‌.


മൂന്നുമാസത്തിനുള്ളിൽ സെലക്ഷൻ കമ്മിറ്റി രൂപീകരിക്കണമെന്നും ആളെ കണ്ടെത്താൻ പറ്റിയില്ലെങ്കിൽ സെല​ക്ഷൻ കമ്മിറ്റിയം​ഗങ്ങൾക്ക് ഓരോ പേര് നിർദേശിക്കാമെന്നുമാണ്‌ നിലവിലെ നിയമത്തിലെ 11 (4) ഉപവകുപ്പിൽ പറയുന്നത്‌. 11 (6) ഉപവകുപ്പ്‌ പ്രകാരം 61 വയസിൽ കൂടുതലുള്ളവരെ നിയമിക്കരുതെന്നും നിയമനത്തിനുശേഷം ഉപാധികളോടെ നാല് വർഷത്തേക്കോ 65 വയസുവരെയോ ചുമതല നിർവഹിക്കണമെന്നും പറയുന്നു. യുജിസി റെഗുലേഷൻ പ്രകാരം 70 വയസുവരെ വൈസ്‌ ചാൻസലർ സ്ഥാനത്ത്‌ തുടരാം.



deshabhimani section

Related News

View More
0 comments
Sort by

Home