ad
Deshabhimani

ഡിജി കേരളം 2.0; മാസ്കോട്ടായ വേഴാമ്പലുകൾക്ക് നിങ്ങൾക്കും പേരിടാം

digikeralam
വെബ് ഡെസ്ക്

Published on Feb 08, 2026, 02:30 PM | 1 min read

തിരുവനന്തപുരം: സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ പദ്ധതിയായ 'ഡിജി കേരളം'ത്തിന്റെ രണ്ടാം ഘട്ടത്തിന് തുടക്കമാകുന്നു. ഈ ഘട്ടത്തിൽ മാസ്കോട്ടായ വേഴാമ്പലുകൾക്ക് പേരിടാൻ പൊതുജനങ്ങൾക്ക് അവസരമൊരുക്കുകയാണ് തദ്ദേശ സ്വയംഭരണ വകുപ്പ്.


പദ്ധതിയുടെ പ്രചരണാർത്ഥം കേരളത്തിന്റെ സംസ്ഥാന പക്ഷിയായ വേഴാമ്പലിനെയാണ് മാസ്കോട്ടായി അവതരിപ്പിക്കുക. രണ്ടാം ഘട്ടമായതിനാൽ രണ്ട് വേഴാമ്പലുകൾ ഡിജി കേരളത്തിനായി അണിനിരക്കും. ഈ വേഴാമ്പലുകൾക്ക് അനുയോജ്യമായ പേരുകൾ പൊതുജനങ്ങൾക്ക് നിർദേശിക്കാം.


ഡിജിറ്റൽ സാക്ഷരത, കേരളീയ സംസ്കാരം, സാങ്കേതികവിദ്യ, നിർമ്മിത ബുദ്ധി (എഐ), സൈബർ സുരക്ഷ എന്നിവ കോർത്തിണക്കിക്കൊണ്ടുള്ള ലളിതവും മനോഹരവുമായ പേരുകളാവണം നിർദേശിക്കേണ്ടത്. പേര് നൽകാൻ താൽപ്പര്യമുള്ളവർ നിങ്ങളുടെ പേര്, വിലാസം, ഫോൺ നമ്പർ എന്നീ വിവരങ്ങൾ നൽകിയിരുക്കുന്ന [email protected] മെയിൽ വിലാസത്തിൽ സമർപ്പിക്കാവുന്നതാണ്. അവസാന തീയതി ഫെബ്രുവരി 13.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home