ad
Deshabhimani

ധീരജ് കൊലപാതകം ; ആസൂത്രണം ചെയ്‌തത്‌ തങ്ങളാണെന്ന്‌ ആവർത്തിച്ച്‌ യൂത്ത്‌ കോൺഗ്രസ്‌

dheeraj murder Youth Congress
വെബ് ഡെസ്ക്

Published on May 17, 2025, 01:56 AM | 1 min read


തൊടുപുഴ

ഇടുക്കി എൻജിനിയറിങ് കോളേജിലെ എസ്എഫ്ഐ നേതാവായിരുന്ന ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയത്‌ തങ്ങളാണെന്ന്‌ ആവർത്തിച്ച്‌ യൂത്ത് കോൺ​ഗ്രസ്‌. മലപ്പട്ടത്ത്‌ പ്രകടനത്തിനിടെയാണ്‌ അരുംകൊലയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത മുദ്രാവാക്യം. കേസിന്റെ വിചാരണ ആരംഭിക്കാനിരിക്കെയാണ് പ്രധാന തെളിവായ കത്തിയെക്കുറിച്ചുള്ള മുദ്രാവാക്യമുയർന്നത്‌. ‘ധീരജിനെ കുത്തിയ കത്തി അറബിക്കടലിൽ താഴ്‍ത്തിയിട്ടില്ല’ എന്നായിരുന്നു യൂത്ത് കോൺ​ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ നയിച്ച പ്രകടനത്തിലെ പ്രധാന മുദ്രാവാക്യം വിളി. ധീരജിനെ കുത്താനുപയോ​ഗിച്ച മടക്കുകത്തി ഇനിയും കണ്ടെത്താനായിട്ടില്ല. ഇതിനിടയിലാണ്‌ പുതിയ വെളിപ്പെടുത്തൽ.


2022 ജനുവരി പത്തിനാണ്‌ ധീരജ് യൂത്ത് കോൺ​ഗ്രസിന്റെ കൊലക്കത്തിക്കിരയായത്. ഒന്നാംപ്രതി നിഖിൽ പൈലി അടക്കമുള്ള എട്ടുപ്രതികളും കെഎസ്‍യു, യൂത്ത് കോൺ​ഗ്രസ് നേതാക്കളാണ്‌. ഇവരെ കൊലയ്‍ക്കുശേഷം എറണാകുളത്ത് തങ്ങാൻ ഇടംഒരുക്കിയത്‌ ഉന്നത കോൺഗ്രസ് നേതാക്കളായിരുന്നു. അറസ്റ്റ് വാറണ്ട് നിലനിൽക്കെ നിഖിൽ പൈലി പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മന്റെ പ്രചാരകനായും എത്തി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home