ദേവസ്വം മന്ത്രി വി എൻ വാസവൻ സന്നിധാനത്തെത്തി

സന്നിധാനത്തിന് താഴെ തിരുമുറ്റത്ത് എത്തിയ മന്ത്രി വി എൻ വാസവന് അരികിലെത്തി സംസാരിക്കുന്ന തീർഥാടക| ഫോട്ടോ ജയകൃഷ്ണൻ ഓമല്ലൂർ
ശബരിമല: മണ്ഡലകാല ഉത്സവത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്താനും മകരവിളക്ക് ഉത്സവത്തിന്റെ മുന്നൊരുക്കങ്ങൾ ആലോചിക്കാനുമായി ദേവസ്വം മന്ത്രി വി എൻ വാസവൻ ശബരിമലയിലെത്തി. വെള്ളി രാത്രി ഏഴോടെ പമ്പയിലെത്തിയ മന്ത്രി രാത്രി 9.30ഓടെ സന്നിധാനത്തെത്തി. സന്നിധാനത്തേക്കുള്ള യാത്രാമധ്യേ തീർഥാടകരുമായി സംസാരിച്ചു. ശനി രാവിലെ 10.30ന് പമ്പ ശ്രീരാമസാകേതം ഓഡിറ്റോറിയത്തിലാണ് അവലോകനയോഗം.
അതേസമയം മണ്ഡല – മകരവിളക്ക് പൂജയ്ക്കായി നവംബർ 16 ന് ശബരിമല നട തുറന്നശേഷം വെള്ളി വരെ അഞ്ച് ലക്ഷത്തോളം തീർഥാടകരാണ് ദർശനം നടത്തിയത്. വെള്ളി വൈകിട്ട് ഏഴു വരെ 4,94,151 തീർഥാടകരാണ് എത്തിയത്. വെള്ളി മാത്രം വൈകിട്ട് ഏഴുവരെ 72,037 തീർഥാടകർ ദർശനം നടത്തി.










0 comments