ad
Deshabhimani

ഇഐഎല്ലിൽ 12

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എൻജിനിയേഴ്സ് ഇന്ത്യ ലിമിറ്റഡിൽ (EIL) ഫിക്സഡ് ടേം അടിസ്ഥാനത്തിൽ അസോസിയേറ്റ് എൻജിനിയർ ഗ്രേഡ് -1 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
വെബ് ഡെസ്ക്

Published on Sep 03, 2026, 12:54 PM | 1 min read

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എൻജിനിയേഴ്സ് ഇന്ത്യ ലിമിറ്റഡിൽ (EIL) ഫിക്സഡ് ടേം അടിസ്ഥാനത്തിൽ അസോസിയേറ്റ് എൻജിനിയർ ഗ്രേഡ് -1 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പൈപ്പ്‌ലൈൻ/പൈപ്പിങ്, ഓഫ്‌ഷോർ സ്ട്രക്ചറൽ, പ്രൊജക്ട് എൻജിനിയറിങ് വിഭാഗങ്ങളിലായി ആകെ 12 ഒഴിവുണ്ട്‌. ഡൽഹി- എൻസിആർ അല്ലെങ്കിൽ രാജ്യത്തെ വിവിധ കൺസ്ട്രക്ഷൻ സൈറ്റുകൾ എന്നിവയായിരിക്കും നിയമനസ്ഥലം. (ആവശ്യാനുസരണം വിദേശത്തും). നിശ്ചിത യോഗ്യതയുള്ള ഇന്ത്യൻ പ‍ൗരന്മാർക്ക്‌ അപേക്ഷിക്കാം. മെക്കാനിക്കൽ/സിവിൽ/ഓഷ്യൻ/മറൈൻ/നേവൽ ആർക്കിടെക്ചർ വിഷയങ്ങളിൽ കുറഞ്ഞത് 60 ശതമാനം മാർക്കോടെ BE/ BTech/ BSc (Engg.) ബിരുദവും രണ്ട്‌ വർഷത്തെ പ്രവൃത്തിപരിചയവും ആണ്‌ യോഗ്യത. ഉയർന്ന പ്രായപരിധി 32. നിയമാനുസൃത ഇളവ് ലഭിക്കും. ഓൺലൈൻ രജിസ്‌ട്രേഷന് ശേഷം നേരിട്ടുള്ള വാക്ക്-ഇൻ ഇന്റർവ്യൂ വഴിയാണ്‌ തിരഞ്ഞെടുപ്പ്‌. ഗുരുഗ്രാം, ചെന്നൈ, ബംഗളൂരു, കൊൽക്കത്ത, മുംബൈ, വഡോദരയിലുള്ള ഇഐഎൽ ഓഫീസുകളിൽ ആയിരിക്കും അഭിമുഖം. അപേക്ഷാ ഫീസ് ഇല്ല. engineersindia.com വഴി അപേക്ഷിക്കണം. അവസാന തീയതി സെപ്‌തംബർ എട്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home