ഫാക്ടിൽ 40 ഒജെടി ട്രെയിനി

എറണാകുളം ഉദ്യോഗമണ്ഡലിലുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫെർട്ടിലൈസേഴ്‌സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡിൽ ഓൺ ദി ജോബ് ട്രെയിനി തസ്‌തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 40 ഒഴിവുണ്ട്. ഉദ്യോഗമണ്ഡൽ കോംപ്ലക്‌സ്, കൊച്ചിൻ ഡിവിഷൻ, ഹെഡ് ഓഫീസ്, സബ്‌സിഡിയറി സ്ഥാപനങ്ങൾ, പ്രോജക്ട് സൈറ്റുകൾ എന്നിവിടങ്ങളിൽ രണ്ട് വർഷമാണ് പരിശീലനം. വിഷയങ്ങളും ഒഴിവും യോഗ്യതയും ചുവടെ: ഓഫീസ് അഡ്‌മിനിസ്‌ഡ്രേഷൻ ആൻഡഎ സപ്പോർട്ട് ഫങ്‌ഷൻസ്: ഒഴിവ്–15. യോഗ്യത: ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും കൊമേഴ്‌സ്യൽ പ്രാക്ടീസിലുള്ള ഡിപ്ലോമയും. ലീഗൽ: ഒഴിവ്–1. യോഗ്യത: നിയമബിരുദം. മാർക്കറ്റിങ്/ ആർ ആൻഡ് ഡി: ഒഴിവ്–3. യോഗ്യത: അഗ്രികൾച്ചറൽ ബിരുദം. പബ്ലിക് റിലേഷൻസ്/കോർപറേറ്റ് കമ്യൂണിക്കേഷൻ: ഒഴിവ്–1. യോഗ്യത: ബിരുദാനന്തര ബിരുദം/ദ്വിവത്സര പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ(പബ്ലിക് റിലേഷൻ/മാസ് കമ്യൂണിക്കേഷൻ/ജേണലിസം). മെറ്റീരിയൽ മാനേജ്‌മെന്റ്: ഒഴിവ്–2. യോഗ്യത: ബിരുദാനന്തര ബിരുദം/ദ്വിവത്സര പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ (മാർക്കറ്റിങ് മാനേജ്‌മെന്റ്/അഗ്രികൾച്ചറൽ മാനേജ്‌മെന്റ്). എച്ച്‌ആർ/ട്രെയിനിങ് ആൻഡ് ഡെവലപ്‌മെന്റ്/അഡ്‌മിനിസ്‌ട്രേഷൻ ആൻഡ് എസ്റ്റേറ്റ് മാനേജ്‌മെന്റ്: ഒഴിവ്–4. യോഗ്യത: ബിരുദാനന്തരബിരുദം/ദ്വിവത്സര പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ(എച്ച്‌ആർ/പേഴ്‌സണൽ മാനേജ്‌മെന്റ്/ഇൻഡസ്‌ട്രിയൽ റിലേഷൻസ്/ലേബർ വെൽഫെയർ/സോഷ്യൽ വർക്ക്(എച്ച്‌ആർ/പേഴ്‌സണൽ സ്‌പെഷ്യലൈസേഷൻ), ബിസിനസ് മാനേജ്‌മെന്റ് (എച്ച്‌ആർ/പേഴ്‌സണൽ സ്‌പെഷ്യലൈസേഷൻ). കെമിക്കൽ/ പ്രോസസ് എൻജിനിയറിങ്: ഒഴിവ്–2. യോഗ്യത:എൻജിനിയറിങ് ബിരുദം (കെമിക്കൽ/പെട്രോകെമിക്കൽ/കെമിക്കൽ ടെക്‌നോളജി/പെട്രോകെമിക്കൽ ടെക്‌നോളജി). മെക്കാനിക്കൽ: ഒഴിവ്–2. യോഗ്യത: മെക്കാനിക്കൽ എൻജിനിയറിങ് ബിരുദം. ഇലക്‌ട്രിക്കൽ: ഒഴിവ്–1. യോഗ്യത: എൻജിനിയറിങ് ബിരുദം (ഇലക്‌ട്രിക്കൽ/ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ്/ഇലക്‌ട്രിക്കൽ ആൻഡ് ഇൻസ്‌ട്രുമെന്റേഷൻ). സിവിൽ: ഒഴിവ്:–1. യോഗ്യത: സിവിൽ എൻജിനിയറിങ് ബിരുദം. ഇൻസ്‌ട്രുമെന്റേഷൻ: ഒഴിവ്: 1. യോഗ്യത: എൻജിനിയറിങ് ബിരുദം(ഇൻസ്‌ട്രുമെന്റേഷൻ/ഇൻസ്‌ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ/ഇലക്‌ട്രോണിക്‌സ് ആൻഡ് കൺട്രോൾ/ഇലക്‌ട്രിക്കൽ ആൻഡ് ഇൻസ്‌ട്രുമെന്റേഷൻ). ഐടി: ഒഴിവ്–4. യോഗ്യത: കംപ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്‌നോളജിയിലുള്ള എൻജിനിയറിങ് ബിരുദം അല്ലെങ്കിൽ ഐടി/കംപ്യൂട്ടർ സയൻസിലുള്ള ബിരുദാനന്തര ബിരുദം). സ്റ്റൈപ്പൈൻഡ്: ഓഫീസ് അഡ്‌മിനിസ്‌ട്രേഷൻ ആൻഡ് സപ്പോർട്ട് ഫങ്ഷനിലേക്ക് ആദ്യ വർഷം 11,000 രൂപയും രണ്ടാം വർഷം 12,000 രൂപയും ലഭിക്കും. മറ്റുള്ളവയ്‌ക്ക് ആദ്യവർഷം 15,000 രൂപയും രണ്ടാം വർഷം 16,000 രൂപയും ലഭിക്കും. പ്രായപരിധി: 18–26. ഫാക്ടിന്റെ വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള ഗൂഗിൾ ഫോം പൂരിപ്പിച്ച് പ്രിന്റൗട്ട് എടുത്ത് യോഗ്യത തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾക്കൊപ്പം രജിസ്റ്റേഡ്/സ്പീഡ് പോസ്റ്റ് മുഖേന അയക്കണം. വിലാസം: Senior Manager(Training) FACT Training and Development Centre, The Fertilisers and Chemicals Travancore Ltd. Udyogamandal, PIN-- 683501 . ഗൂഗിൾ ഫോം മുഖേന അപേക്ഷിക്കേണ്ട അവസാന തീയതി സെപ്‌തംബർ 20. ഹാർഡ് കോപ്പി സ്വീകരിക്കുന്ന അവസാന തീയതി സെപ്‌തംബർ 25. വിശദ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.fact.co.in സന്ദർശിക്കുക.









0 comments