ആർസിഎഫിൽ 40 ഒഴിവ്

രാമഗുണ്ടം ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡിൽ (RFCL) വിവിധ തസ്തികകളിലായി പ്രൊഫഷണലുകളുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ എൻജിനിയറിങ്, മെഡിക്കൽ, ഫിനാൻസ് വിഭാഗങ്ങളിലായി ആകെ 40 ഒഴിവുണ്ട്. തെലങ്കാനയിലെ രാമഗുണ്ടം പ്ലാന്റിലോ നോയിഡ കോർപറേറ്റ് ഓഫീസിലോ ആയിരിക്കും നിയമനം. യോഗ്യതയുള്ള ഇന്ത്യൻ പൗരന്മാർക്ക് അപേക്ഷിക്കാം. തസ്തിക അനുസരിച്ച് BE/ BTech / BSc (Engg.) അല്ലെങ്കിൽ MBA / ബിരുദാനന്തര ബിരുദം എന്നിവയാണ് യോഗ്യത. പ്രവൃത്തിപരിചയം നിർബന്ധമാണ്. പ്രായപരിധി: 30–45. നിയമാനുസൃത ഇളവ് ലഭിക്കും. അപേക്ഷകരുടെ എണ്ണം അനുസരിച്ച് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ, പേഴ്സണൽ ഇന്റർവ്യൂ എന്നിവ വഴിയാണ് തിരഞ്ഞെടുപ്പ്. തസ്തികകളുടെ ഗ്രേഡ് അനുസരിച്ച് 700 രൂപ അല്ലെങ്കിൽ 1000 രൂപ വരെയാണ് അപേക്ഷാഫീസ്. എസ്‌സി/എസ്ടി/ഭിന്നശേഷിക്കാർ/വനിതകൾ എന്നിവർക്ക് ഫീസില്ല. www.rfcl.co.in വഴി അപേക്ഷിക്കണം. അവസാന തീയതി സെപ്‌തംബർ 24.









0 comments