പശ്ചിമബംഗാളിൽ അഞ്ചു ജില്ലകളിൽ പ്രളയ മുന്നറിയിപ്പ്, ദാമോദര്‍ വാലി അണക്കെട്ടുകൾ തുറന്നു

കൊൽക്കത്ത: കനത്ത മഴയെത്തുടര്‍ന്ന് പശ്ചിമ ബംഗാളിലെ ദാമോദര്‍ വാലി കോര്‍പ്പറേഷന് കീഴിലുള്ള അണക്കെട്ടുകൾ നിറഞ്ഞു. മൈതോൺ, പഞ്ചേത് അണക്കെട്ടുകൾ തുറന്നു വിട്ടു. സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ഇതിനെ തുടര്‍ന്ന് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ബുധനാഴ്ച വൈകുന്നേരം മാത്രം 1.2 ലക്ഷം ക്യൂസെക് വെള്ളമാണ് പുറത്തു വിട്ടത്.
പുർബ ബർധമാൻ, പശ്ചിം ബർധമാൻ, ബങ്കുറ, ഹൂഗ്ലി, ഹൗറ എന്നിങ്ങനെ അഞ്ച് ജില്ലകളിൽ വെള്ളപ്പൊക്ക ഭീഷണി ഉയര്‍ത്തിയിട്ടുണ്ട്. ക്യാച്മെന്റ് മേഖലകളിലെ കനത്ത് മഴയ്ക്ക് പുറമെ ജാര്‍ഖണ്ഡിലെ തെനുഘട്ട് അണക്കെട്ടിൽ നിന്നുള്ള ഒഴുക്കു കൂടി ചേര്‍ന്നാണ് പ്രതിസന്ധി വര്‍ധിപ്പിച്ചത്.
അണക്കെട്ടുകൾ തുറക്കുന്നത് സംബന്ധിച്ച് 'ഡാമോദർ വാലി റിസർവോയർ റെഗുലേഷൻ കമ്മിറ്റി'യാണ് തീരുമാനം എടുക്കുന്നത്. ഇത് പലപ്പോഴും തര്‍ക്കങ്ങൾക്കും വിവാദങ്ങൾക്കും ഇടയാക്കാറുണ്ട്. വെള്ളം അനിയന്ത്രിതമായി ഒഴുകിയെത്തി സംസ്ഥാനത്തെ പ്രധാന ഹൈവേകളും റോഡുകളും തകർന്നു. പല വിദൂര ഗ്രാമങ്ങളും പൂർണ്ണമായും ഒറ്റപ്പെട്ട നിലയിലാണ്. ആയിരക്കണക്കിന് ആളുകളെ മാറ്റി പാര്‍പ്പിച്ചിരിക്കയാണ്. പകര്‍ച്ച വ്യാധി ഭീഷണികളും നിലനിൽക്കുന്നതായി വാര്‍ത്തകൾ പുറത്തു വരുന്നു.










0 comments