ad
Deshabhimani

ദേവസ്വം ബോർഡ്‌ പിടിക്കാൻ ഗൂഢനീക്കം

travancore devaswam board
വെബ് ഡെസ്ക്

Published on Jul 05, 2026, 12:18 AM | 1 min read

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ പിടിച്ചെടുക്കാൻ ഗൂഢനീക്കവുമായി യുഡിഎഫ്‌ സർക്കാർ. 2025ലെ ബോർഡിനെതിരെ അഴിമതിയാരോപിക്കുന്നതും ബോർഡംഗത്തിനെതിരെ കേസെടുക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ മന്ത്രി എസ്‌ഐടിക്ക്‌ കത്തയച്ചതും ഇതിന്റെ ഭാഗമായാണ്‌. പിന്നാലെയാണ്‌ 2019ൽ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സ്വർണക്കൊള്ള മറയ്ക്കാൻ പി എസ്‌ പ്രശാന്ത്‌ പ്രസിഡന്റായിരുന്ന ബോർഡ്‌ 2025ൽ ശ്രമിച്ചുവെന്ന്‌ എസ്‌ഐടിയുടെ റിപ്പോർട്ടും നൽകി.

എന്നാൽ, പ്രശാന്ത്‌ പ്രസിഡന്റായി ചുമതലയേൽക്കുന്നതിന്‌ നാലുമാസംമുന്പ്‌ തന്ത്രി കണ്ഠര്‌ രാജീവര്‌ ദ്വാരപാലക ശിൽപ്പപാളികൾക്ക്‌ കേടുപാടുണ്ടെന്നും പരിഹരിച്ച്‌ സ്വർണം പൂശണമെന്നും ആവശ്യപ്പെട്ട്‌ നൽകിയ കത്ത്‌ പുറത്തുവന്നു. പ്രശാന്ത്‌ തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടും പുകമറ സൃഷ്ടിക്കുന്നത്‌ നിലവിലുള്ള ബോർഡിനെ മറിച്ചിടുകയെന്ന നീക്കത്തോടെയാണ്‌.

ഇതിന്റെ ഭാഗമായി 2025ലെ ബോർഡിനെ അഴിമതിക്കാരായി ചിത്രീകരിച്ച്‌ ബോർഡംഗത്തെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി രാജിവയ്‌പ്പിക്കാനാണ്‌ ശ്രമം. ആ ഒഴിവിൽ കോൺഗ്രസ്‌ അംഗത്തെ വയ്ക്കാനും തുടർന്ന്‌ പ്രസിഡന്റ്‌ കെ ജയകുമാറിനെ പുകച്ച്‌ പുറത്ത്‌ ചാടിക്കാനുമാണ്‌ നീക്കം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home