ദേവസ്വം ബോർഡിലെ നിയമനങ്ങൾ സുതാര്യം: പി എസ് പ്രശാന്ത്

തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡിലേക്കുള്ള നിയമനങ്ങളെല്ലാം സുതാര്യമാണെന്ന് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു. ദേവസ്വം ബോർഡിലേക്കുള്ള ക്ഷേത്ര ജീവനക്കാരുടേത് ഉൾപ്പെടെ എല്ലാ നിയമനങ്ങളും നടത്തുന്നത് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡാണ്.
ദേവസ്വം ബോർഡിൽ തൊഴിൽ നൽകാമെന്ന് വാഗ്ദാനം നൽകി വ്യാജരേഖ ചമച്ച് പണം തട്ടിയതായുള്ള പരാതികൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം തട്ടിപ്പ് നടത്തുന്നവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കും. നിയമന കാര്യങ്ങൾക്കായി ഏതെങ്കിലും വ്യക്തികളെയോ ഏജൻസികളെയോ ബോർഡ് ചുമതലപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പ്രസ്‌താവനയിൽ പറഞ്ഞു.










0 comments