പയ്യന്നൂരിൽ ഒന്നര വയസുകാരന്റെ മരണം; ഡോക്ടർമാരെ ചോദ്യം ചെയ്യും

തിരുവനന്തപുരം : കണ്ണൂർ പയ്യന്നൂരിലെ ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യയുടെ മരണത്തിൽ അന്വേഷണം തുടർന്ന് പൊലീസ്. ഡോക്ടർമാർക്കും മാനേജ്മെന്റിനുമെതിരെ നടപടി വേണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്. അനസ്തേഷ്യ നൽകിയ ഡോക്ടർക്കെതിരെയും പീഡിയാട്രീഷ്യൻ, പ്ലാസ്റ്റിക് സർജൻ എന്നിവർക്കെതിരെയും കേസ് എടുക്കണം. മെഡിക്കൽ ബോർഡ് ചികിത്സാ രേഖകൾ പരിശോധിച്ചശേഷം തുടർ നടപടികളിലേക്ക് കടക്കാനാണ് പൊലീസ് തീരുമാനം.
പയ്യന്നൂര്‍ സ്വദേശികളായ സൂരജ് വിജിഷ ദമ്പതികളുടെ മകനാണ് ദേവാന്‍ഷ് ശൗര്യ. ജൂലൈ 10ന് രാത്രി കണ്ണൂര്‍ ബേബി മെമോറിയൽ ആശുപത്രിയില്‍ വെച്ചാണ് ദേവാൻഷ് മരിച്ചത്. അനസ്തേഷ്യ നല്‍കിയതിന് പിന്നാലെയുണ്ടായ പ്രശ്നങ്ങളെ തുടര്‍ന്നാണ് കുട്ടിയുടെ മരണം സംഭവിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് കളിക്കുന്നതിനിടെ വീണ് മുഖത്തു മുറിവേറ്റ കുഞ്ഞിനെ പയ്യന്നൂര്‍ ബേബി മെമോറിയൽ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സ്റ്റിച്ചിടാന്‍ വേണ്ടി അനസ്തേഷ്യ നല്‍കിയതിന് പിന്നാലെ കുഞ്ഞിന്റെ നില ഗുരുതരമാവുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ കണ്ണൂര്‍ ബേബി മെമോറിയൽ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം നല്‍കിയ പരാതിയില്‍ പയ്യന്നൂര്‍ ബി എം എച്ച് ആശുപത്രിയിലെ ഡോക്ടറായ അഞ്ജലി പൊതുവാളിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നും അപ്രതീക്ഷിതമായി കുട്ടിക്ക് ആരോഗ്യ പ്രശ്നമുണ്ടായതാണെന്നും ആശുപത്രി അധികൃതരുടെ വിശദീകരണം നൽകി.











0 comments