സാമൂഹ്യ വിരുദ്ധർ തണ്ണിമത്തൻ കൃഷി നശിപ്പിച്ചു

ചെമ്മരത്തൂർ: വടകര മാഹി കനാൽ നരിക്കോത്ത് താഴ ഇരുമ്പ് പാലത്തിന് സമീപം തണ്ണിമത്തൻ കൃഷി സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചു. ഇടവന മഹേഷ്, ടി എം രാജീവൻ, രൺജിത്ത് എന്നിവർ ചേർന്ന് കൃഷി ചെയ്ത തണ്ണിമത്തൻ കൃഷിയാണ് സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചത്.
ഒന്നര ഏക്കറിൽ വരുന്ന കൃഷിയുടെ ഏതാനും ഭാഗവും, കൃഷി ഉപകരണങ്ങളും വളങ്ങളും നശിപ്പിച്ചിട്ടുണ്ട്. കൃഷിസ്ഥലം കർഷക സംഘം വടകര ഏരിയകമ്മിറ്റിയംഗം കെ പി ശ്രിജിത്ത്, മണിചന്ദ്രൻ, ബൈജു മത്തത്ത്, ടി ടി കെ മനേജ് എന്നിവർ സന്ദർശിച്ചു. വടകര പൊലീസിൽ പരാതി നൽകി. കൃഷി നശിപ്പിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കർഷക സംഘം ചെമ്മരത്തൂർ മേഖല കമ്മിറ്റി ആവിശ്യപ്പെട്ടു.










0 comments