print edition ദേശാഭിമാനി വാക്കറൂ പൊളിക്വിസ് ബംബർ സമ്മാനം നൽകി

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ദേശാഭിമാനി സംഘടിപ്പിച്ച ‘പൊളി ക്വിസ്' മത്സരത്തിലെ ബംബർ സമ്മാനമായ ബൈക്ക് ജനറൽ മാനേജർ കെ ജെ തോമസിൽനിന്ന് കണ്ണൂർ പെരളശേരി എഴുത്തുപള്ളിക്കാട്ടിൽ വീട്ടിൽ സി പ്രദീപൻ ബൈക്ക് ഏറ്റുവാങ്ങിയപ്പോൾ
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ദേശാഭിമാനി സംഘടിപ്പിച്ച ‘പൊളി ക്വിസ്' മത്സരത്തിലെ ബംബർ സമ്മാനമായ ബൈ ക്ക് വിജയിക്ക് കൈമാറി.
ജനറൽ മാനേജർ കെ ജെ തോമസിൽനിന്നു കണ്ണൂർ പെരളശേരി എഴുത്തുപള്ളിക്കാട്ടിൽ വീട്ടിൽ സി പ്രദീപൻ ബൈക്ക് ഏറ്റുവാങ്ങി. കെഎസ്‌ഇബി 110 കെവി സബ്‌സ്‌റ്റേഷനിൽ ഓവർസിയറാണ് പ്രദീപൻ.
ജനാധിപത്യ പ്രക്രിയയെയും തെരഞ്ഞെടുപ്പ് ചരിത്രത്തെയും മുൻനിർത്തി വായനക്കാർക്കായി ഒരുക്കിയ ക്വിസ് മത്സരത്തിന് വൻ സ്വീകാര്യതയായിരുന്നു ലഭിച്ചത്. തെരഞ്ഞെടുപ്പ് പേജിൽ പ്രസിദ്ധീകരിച്ച ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ നൽകിയവരിൽനിന്നാണ് വിജയികളെ തെരഞ്ഞെടുത്തത്.
ദിവസേന അഞ്ച് വിജയികൾക്ക് 1000 രൂപ വീതം പ്രൈസ് നൽകിയിരുന്നു. 10 ദിവസത്തിൽ കൂടുതൽ ശരിയുത്തരം അയച്ചവരിൽനിന്ന് നറുക്കെടുപ്പിലൂടെയാണ് ബംബർ ജേതാവിനെ തെരഞ്ഞെടുത്തത്.
പാദരക്ഷ നിർമാതാക്കളായ വാക്കറൂ മുഖ്യ പ്രായോജകരും ചങ്ങനാശേരി ഫെർണാണ്ടോ മോട്ടേഴ്‌സ് സഹ പ്രായോജകരുമായിരുന്നു. ഫെർണാണ്ടോ മോട്ടേഴ്‌സ് മാനേജിങ് പാർട്‌ണർ തോമസ് മാത്യു, ദേശാഭിമാനി മാർക്കറ്റിങ് മാനേജർ ഗോപൻ നമ്പാട്ട്, ന്യൂസ് എഡിറ്റർ ലെനി ജോസഫ്, ചീഫ് സർക്കുലേഷൻ മാനേജർ പ്രദീപ് മോഹൻ തുടങ്ങിയവർ സംസാരിച്ചു.









0 comments