ad
Deshabhimani

ദേശാഭിമാനി 'കളിക്കളം' പ്രകാശനം ചെയ്തു

dbi kalikkalam.jpg
വെബ് ഡെസ്ക്

Published on Jun 06, 2026, 04:07 PM | 1 min read

തിരുവനന്തപുരം: ഫുട്ബോള്‍ ലോകകപ്പ് വിശേഷങ്ങൾ ഉൾപ്പെടുത്തിയ ദേശാഭിമാനിയുടെ ‘കളിക്കളം’ പ്രത്യേക പതിപ്പ്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മുൻ ഇന്ത്യൻ ഫുട്ബോൾ താരം വി പി ഷാജിക്ക് നൽകി പ്രകാശനം ചെയ്തു. മെസിയും റൊണാൾഡോയും മലയാളികൾക്ക് അയൽക്കാരും സുഹൃത്തുക്കളുമാണെന്ന് ​എം വി ​ഗോവിന്ദൻ പറഞ്ഞു. ചെറുപ്പം മുതൽ ബ്രസീലിനോടാണ് ഇഷ്ടമെന്നും മറഡോണയും മെസിയുമെല്ലാം വന്നതോടെ അർജന്റീനയെയും ഒഴിവാക്കാൻ പറ്റാതായെന്നും അദ്ദേഹം കൂട്ടിചേർത്തു.


dbi kalikkalam 1.jpg


ശനി പകൽ മൂന്നിന്‌ ദേശാഭിമാനി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ചീഫ്‌ എഡിറ്റർ പുത്തലത്ത്‌ ദിനേശൻ അധ്യക്ഷനായി. റസിഡന്റ്‌ എഡിറ്റർ എം സ്വരാജ്‌, ചീഫ്‌ ന്യൂസ്‌ എഡിറ്റർ ടി ചന്ദ്രമോഹൻ, എച്ച്‌ആർ മാനേജർ ശ്യാം സുന്ദർ എന്നിവർ സംസാരിച്ചു.


fifa deshabhimani.png


ലോകകപ്പിനെക്കുറിച്ചുള്ള സമ്പൂർണ വിവരങ്ങൾ അടങ്ങിയ ഒരു എൻസൈക്ലോപീഡിയയാണ് 120 പേജ് കളർ പതിപ്പ്‌. ലോകകപ്പിന്റെ രാഷ്ട്രീയം, ചരിത്രം, ഒരുക്കം, കളിയെയും കളിക്കാരെയും വിലയിരുത്തുന്ന വിശകലനങ്ങൾ, അഭിമുഖങ്ങൾ, അപൂർവ ചിത്രങ്ങൾ, 48 ടീമുകളെക്കുറിച്ചുള്ള സമഗ്ര പരിചയം, മത്സരക്രമം, ലോകകപ്പ് കാലത്തെ കേരളം തുടങ്ങിയവ പതിപ്പിലുണ്ട്. വില 100 രൂപ.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home