Deshabhimani

print edition ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റ്‌; മെഗാ ഫൈനലിന്‌ സംഘാടകസമിതിയായി

aksharamuttam

ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ്‌ സീസൺ–15 സംസ്ഥാന മെഗാ ഫൈനൽ സംഘാടക സമിതി രൂപീകരണ യോഗം 
സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറി എം മെഹബൂബ്‌ ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 05, 2026, 01:30 AM | 1 min read

കോഴിക്കോട്‌ : ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ്‌ സീസൺ 15 സംസ്ഥാന മെഗാ ഫൈനലിന്‌ സംഘാടകസമിതിയായി. നടക്കാവ്‌ ഗവ. വൊക്കേഷണൽ ഗേൾസ്‌ ഹയർ സെക്കൻഡറി സ്‌കൂളിൽ ചേർന്ന യോഗത്തിൽ രാഷ്‌ട്രീയ സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകരും ജനപ്രതിനിധികളും പങ്കെടുത്തു. 29ന്‌ രാവിലെ നടക്കാവ്‌ സ്‌കൂളിലാണ്‌ മെഗാ ഫൈനൽ.


രാവിലെ ഒന്പതിന്‌ ആരംഭിക്കുന്ന മത്സരത്തിൽ 14 ജില്ലകളിൽനിന്ന്‌ എൽപി മുതൽ ഹയർ സെക്കൻഡറി വരെയുള്ള വിഭാഗങ്ങളിൽ 140 വിദ്യാർഥികൾ പങ്കെടുക്കും. വിജ്ഞാനോത്സവത്തോടൊപ്പം പ്രസംഗമത്സരവും സംഘടിപ്പിക്കും. മെഗാ ഇവന്റും സമ്മാനദാനവും ഡിസംബർ 28ന്‌ കോഴിക്കോട്‌ കടപ്പുറത്തെ സ്വാതന്ത്ര്യചത്വരത്തിൽ നടക്കും.


സംഘാടക സമിതി രൂപീകരണം സിപിഐ എം ജില്ലാ സെക്രട്ടറി എം മെഹബൂബ്‌ ഉദ്‌ഘാടനം ചെയ്‌തു. ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ്‌ അധ്യക്ഷനായി. ഭാരവാഹികൾ: എം മെഹബൂബ്‌ (ചെയർമാൻ), പ്രദീപ്‌ മോഹൻ (ജനറൽ കൺവീനർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home