ad
Deshabhimani

print edition ദേശാഭിമാനി അക്ഷരമുറ്റം 
ടാലന്റ്‌ ഫെസ്റ്റ്‌: മെഗാ ഫൈനൽ നാളെ

deshabhimani Aksharamuttam
വെബ് ഡെസ്ക്

Published on Nov 01, 2025, 03:21 AM | 1 min read


തിരുവനന്തപുരം

അക്ഷരമുറ്റത്തെ പുതുതാരകങ്ങൾക്കായി അരങ്ങൊരുങ്ങി. ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ്‌ സീസൺ 14 മെഗാ ഫൈനൽ ഞായറാഴ്‌ച. തിരുവനന്തപുരം വഴുതക്കാട്‌ ഗവ. വനിത കോളേജിൽ രാവിലെ 9.30ന്‌ മന്ത്രി വി ശിവൻകുട്ടി സംസ്ഥാനതല മത്സരം ഉദ്‌ഘാടനംചെയ്യും. ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ്‌ അധ്യക്ഷനാകും. വിസിൽ എംഡി ദിവ്യ എസ്‌ അയ്യർ മുഖ്യാതിഥിയാകും. സംഘാടകസമിതി ചെയർമാൻ വി ജോയി എംഎൽഎ, കെഎസ്‌ടിഎ ജനറൽ സെക്രട്ടറി ടി കെ എ ഷാഫി എന്നിവർ സംസാരിക്കും.


എൽപി, യുപി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിൽ ജില്ലാതല ക്വിസ്‌ മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിയ 112 വിദ്യാർഥികൾ ടാലന്റ്‌ ഫെസ്റ്റിൽ മാറ്റുരയ്‌ക്കും. പ്രസംഗം– ജില്ലാതലത്തിൽ ഒന്നാമതെത്തിയവരുടെ മത്സരവുമുണ്ടാകും.

അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റിൽ ഓരോ വിഭാഗത്തിലും ഒന്നും രണ്ടും സ്ഥാനം നേടുന്നവർക്ക്‌ യഥാക്രമം ഒരു ലക്ഷം, 50,000 രൂപ വീതവും സർട്ടിഫിക്കറ്റും മൊമന്റോയും ലഭിക്കും. പ്രസംഗമത്സര വിജയികൾക്ക്‌ ഒന്നാംസമ്മാനം 25,000 രൂപയും രണ്ടാംസമ്മാനം 15,000 രൂപയും. പിന്നീട്‌ നടക്കുന്ന മെഗാ ഇവന്റിലാകും സമ്മാനവിതരണം. മോഹൻലാലാണ്‌ അക്ഷരമുറ്റം ബ്രാൻഡ്‌ അംബാസിഡർ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home