Deshabhimani

ജീവനക്കാർക്ക്‌ മേലുദ്യോഗസ്ഥരുടെ ഭീഷണി

print edition യുപിഐ മാത്രം മതി; ആർഎംഎസിൽ നോട്ട്‌ നിരോധനം

RMS
avatar
കെ എ നിധിൻ നാഥ്‌

Published on Sep 30, 2026, 12:45 AM | 1 min read

തൃശൂർ : ആർഎംഎസ്‌ ഓഫീസിലെ ബുക്കിങ്‌ ക‍ൗണ്ടറുകളിൽ നോട്ട്‌ നിരോധനം. ഉപഭോക്താക്കളിൽനിന്ന്‌ നേരിട്ട്‌ പണം വാങ്ങരുതെന്നും ഇടപാടുകൾ യുപിഐ വഴി ഡിജിറ്റലായി നടത്തണമെന്നും ജീവനക്കാർക്ക്‌ എറണാകുളം ആർഎംഎസ്‌ സൂപ്രണ്ട്‌ വാക്കാൽ നിർദേശം നൽകി. തൃശൂർ റെയിൽവേ സ്‌റ്റേഷനിലെ ആർഎംഎസ്‌ ഓഫീസിൽ ഇ‍ൗ വിവരം എഴുതി ഒട്ടിച്ചു.


പേയ്‌മെന്റ്‌ കാർഡ്‌ ഇടപാടും അനുവദിക്കില്ല. ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായുള്ള നീക്കമെന്നാണ്‌ വിശദീകരണം. പെട്ടെന്നുള്ള തീരുമാനത്തിൽ ഇടപാടുകാർ പ്രതിസന്ധിയിലായി. പണവുമായി എത്തിയവർ സേവനംകിട്ടാതെ മടങ്ങി.


പണരഹിത ഇടപാടുകൾ പ്രോത്സാഹിപ്പിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമാണിതെന്നാണ്‌ തൃശൂർ അസി. സൂപ്രണ്ടന്റ്‌ ഓഫ്‌ പോസ്റ്റ്‌ അരുൺ നാഥിന്റെ വിശദീകരണം. തപാൽ വകുപ്പ്‌ ഡിജിറ്റൽ ഇന്ത്യ ക്യാന്പയിന്റെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു. ഇടപാടുകാരുടെ ബുദ്ധിമുട്ടുകണ്ട്‌ പണം വാങ്ങിയ ജീവനക്കാരിൽ ചിലരുടെ ജോലി സമയം മാറ്റി. അടുത്ത ഘട്ടത്തിൽ സ്ഥലംമാറ്റം അടക്കമുള്ള നടപടി ഉണ്ടാകുമെന്നാണ്‌ ഭീഷണി.

Caption: പണം സ്വീകരിക്കില്ലെന്ന്‌ കാണിച്ച്‌ തൃശൂർ റെയിൽവേ സ്‌റ്റേഷനിലെ ആർഎംഎസ്‌ ഓഫീസിൽ പതിച്ച നോട്ടീസ്‌




Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home