Deshabhimani

print edition ഡൽഹി പ്രതിഷേധം; കേന്ദ്ര സർക്കാരിന്റേത്‌ കിരാത നടപടി: സിഐടിയു

citu
വെബ് ഡെസ്ക്

Published on Oct 11, 2026, 01:01 AM | 1 min read

തിരുവനന്തപുരം : തെരഞ്ഞെടുപ്പ് കമീഷന്റെ നിഷ്‌പക്ഷതയും വിശ്വാസ്യതയും തകർത്ത മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്‌കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടക്കുന്ന പ്രതിഷേധം അടിച്ചമർത്തുന്ന പൊലീസ് നടപടിയിൽ സിഐടിയു പ്രതിഷേധിച്ചു. അടിയന്തരാവസ്ഥയെ നാണിപ്പിക്കുന്ന കിരാത നടപടിയാണ് മോദി ഭരണകൂടത്തിന്റേതെന്ന്‌ സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.


ജനകീയ സമരങ്ങളെയും പ്രതിഷേധങ്ങളെയും തോക്കിലും ലാത്തിയിലും ഒതുക്കിത്തീർക്കാമെന്ന അഹങ്കാരവും ഫാസിസ്റ്റ് നിലപാടുമാണ് കേന്ദ്ര സർക്കാരിന്റേത്‌. സമരരംഗത്തുണ്ടായിരുന്ന സിപിഐ എം, സിഐടിയു നേതാക്കളെ പൊലീസ് കൈയേറ്റം ചെയ്‌തു. ഇ‍ൗ നരനായാട്ട് ജനാധിപത്യ വിശ്വാസികളോടുള്ള വെല്ലുവിളിയാണ്. ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാൻ മുഴുവൻ ജനങ്ങളും ഒറ്റക്കെട്ടായി രംഗത്തിറങ്ങണം. എല്ലാ വിഭാഗം തൊഴിലാളികളും തെരുവിലിറങ്ങി പ്രതിഷേധിക്കണമെന്നും സംസ്ഥാന കമ്മിറ്റി ആഹ്വാനംചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home