print edition വൈദ്യുതി പ്രതിസന്ധി; ബെസ്സ് പദ്ധതി നിർമാണവും ഇഴയുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകേണ്ട ബെസ്സ് (ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം) പദ്ധതികളുടെ നിർമാണം വൈകിപ്പിച്ച് യുഡിഎഫ് സർക്കാർ. ബാറ്ററിയിൽ വൈദ്യുതി സംഭരിക്കുന്ന ആറ് സ്റ്റോറേജ് പദ്ധതികളുടെ കാര്യത്തിലാണ് അനാസ്ഥ.
എൽഡിഎഫ് സർക്കാർ നിർമാണം തുടങ്ങിയ കാസർകോട് മൈലാട്ടിയിലെ 500 മെഗാവാട്ട്, മുള്ളേരിയയിൽ 60 മെഗാവാട്ട്, കണ്ണൂർ ശ്രീകണ്‌ഠപുരത്ത് 120 മെഗാവാട്ട്, മലപ്പുറം അരീക്കോട് 120 മെഗാവാട്ട്, എറണാകുളം ബ്രഹ്മപുരത്ത് 500 മെഗാവാട്ട്, തിരുവനന്തപുരം പോത്തൻകോട് 120 മെഗാവാട്ട് സംഭരണശേഷിയുള്ള പദ്ധതികൾ പൂർത്തിയാക്കുന്നതിലാണ് യുഡിഎഫ് സർക്കാർ കാലതാമസം വരുത്തുന്നത്.
രണ്ടെണ്ണം ഒക്‌ടോബറിൽ നിർമാണം പൂർത്തിയാക്കേണ്ടതാണ്. ഇവ പൂർത്തിയായാൽ പകൽ സുലഭമായി ലഭിക്കുന്ന സൗരോർജം ഉപയോഗിച്ച് പീക്ക് സമയത്തെ വൈദ്യുതിക്ഷാമം ഒരു പരിധിവരെ മറികടക്കാം. ഇത് പൂർത്തിയാക്കാത്തതിൽ റെഗുലേറ്ററി കമീഷനും അതൃപ്‌തി രേഖപ്പെടുത്തി.










0 comments