ad
Deshabhimani

print edition കൊച്ചി മേയർ ; ഹൈക്കമാൻഡിന്‌ 
പരാതി നൽകി 
ദീപ്‌തി മേരി വർഗീസ്‌

deepthi
വെബ് ഡെസ്ക്

Published on Jan 03, 2026, 01:57 AM | 1 min read


ന്യൂഡൽഹി

കൊച്ചി മേയർ തെരഞ്ഞെടുപ്പിനെ ചോദ്യം ചെയ്‌ത്‌ ദീപ്‌തി മേരി വർഗീസ്‌ കോൺഗ്രസ്‌ ഹൈക്കമാൻഡിന്‌ പരാതി നൽകി. കഴിഞ്ഞദിവസം ഡൽഹിയിലെത്തിയ ദീപ്‌തി നേതാക്കളെ കണ്ട്‌ പരാതി നൽകുകയായിരുന്നു. മേയർ തെരഞ്ഞെടുപ്പിൽ കെപിസിസി മാർഗനിർദേശങ്ങൾ കാറ്റിൽപ്പറത്തിയെന്നാണ്‌ ദീപ്‌തിയുടെ പ്രധാന പരാതി. മാനദണ്ഡങ്ങൾ ഒന്നും പാലിക്കപ്പെട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടി. സംസ്ഥാന കോൺഗ്രസിൽ പരാതി നൽകിയിട്ടും നടപടിയൊന്നും ഉണ്ടാകാത്തതിനെ തുടർന്നാണ്‌ ദീപ്‌തി ഹൈക്കമാൻഡിനെ സമീപിക്കാൻ നിർബന്ധിതയായത്‌.


കൊച്ചിയെ നയിക്കാൻ അവസരം നൽകാമെന്ന്‌ നേതൃത്വം ഉറപ്പുനൽകിയതിനാലാണ്‌ താൻ മത്സരിച്ചത്‌. എന്നാൽ, മത്സരശേഷം മുൻതീരുമാനങ്ങൾ ആസൂത്രിതമായി കാറ്റിൽപ്പറത്തി. മേയർ തെരഞ്ഞെടുപ്പ്‌ സംബന്ധിച്ച്‌ കെപിസിസിയുടെ കൃത്യമായ മാനദണ്ഡങ്ങൾ നിലവിലുണ്ട്‌. എന്നാൽ, ഡിസിസി പ്രസിഡന്റ്‌ മുഹമ്മദ്‌ ഷിയാസിന്റെ നേതൃത്വത്തിൽ കെപിസിസി മാർഗനിർദേശങ്ങളും മാനദണ്ഡങ്ങളുമെല്ലാം കാറ്റിൽപ്പറത്തി. ഇതിന്‌ പിന്നിൽ കൃത്യമായ അജൻഡയുണ്ട്‌ – ദീപ്‌തിയുടെ പരാതിയിൽ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home