ad
Deshabhimani

'മറ്റൊരാൾ വളർന്ന് വരാൻ പാടില്ല, അടിച്ചമർത്തും, ഇതും അധികാര മോഹമാണ്'; ദീപ്തി മേരി വർ​ഗീസ്

Deepthi mary

ദീപ്തി മേരി വര്‍ഗീസ്

വെബ് ഡെസ്ക്

Published on Mar 22, 2026, 12:28 PM | 1 min read

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ തനിക്ക് അവസാന നിമിഷം വരെ സീറ്റ് ഉറപ്പിച്ചിരുന്നതായി എഐസിസി അം​ഗവും കെപിസിസി ജനറൽ സെക്രട്ടറിയുമായ ദീപ്തി മേരി വർ​ഗീസ്. അതിന്റെ ഭാ​ഗമായി മുൻകരുതലെന്നോണമാണ് പോസ്റ്ററുകൾ അടിച്ചതെന്നും ദീപ്തി പറയുന്നു. റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ദീപ്തിയു‌ടെ പ്രതികരണം. തനിക്ക് മറ്റ് പാർടികളിൽ നിന്ന് ഓഫർ ഉണ്ടായിരുന്നുവെന്നും അവർ വെളിപ്പെടുത്തി.


ലത്തീൻ സഭ ഒരുകാലത്തും തനിക്ക് എതിരല്ലായിരുന്നുവെന്നും ദീപ്തി കൂട്ടിച്ചേർത്തു മേയർ തെരഞ്ഞെടുപ്പിൽ ചിലരുടെ വ്യക്തി താത്പര്യങ്ങളാണ് പ്രകടമായതെന്നും അവർ പറഞ്ഞു. മറ്റൊരാൾക്ക് എന്തെങ്കിലും ലഭിക്കുമ്പോൾ അതിനെ വെട്ടാൻ നോക്കുന്നതും അധികാര മോഹത്തെയാണ് സൂചിപ്പിക്കുന്നത്. താൻ നിൽക്കുന്ന പ്രദേശത്ത് താൻ മാത്രം മതി എന്ന ചിന്ത. മറ്റൊരാൾ വളർന്ന് വരാൻ പാ‌ടില്ല, അതാണ്് നടന്നുകൊണ്ടിരിക്കുന്നതും, അത്തരം അനുഭവങ്ങൾ നേരിട്ടിട്ടുണ്ടെന്നും ദീപ്തി വെളിപ്പെടുത്തി. ‌‌


ചിലപ്പോൾ ചില വ്യക്തികൾ, അവരുടെ സ്വാർഥ താത്പര്യങ്ങൾക്ക് വേണ്ടി, അവരുടെ തത്പര കക്ഷികൾക്ക് വേണ്ടിയുള്ള ശ്രമം നടത്തുന്നതും സ്വാഭാവികമായ കാഴ്ച കൂടിണ്. സർവം ദീപ്തമാണ് പക്ഷേ സർവം മായയായി പോയി എന്ന അവസ്ഥയാണെന്നും ദീപ്തി പരിഹസിച്ചു. പലപ്പോഴും പുരുഷ നേതാക്കന്മാരുടെ നോമികളാണെങ്കിൽ അത് സംവരണത്തിന്റെ ഭാ​ഗമാണോ എന്ന് ചിന്തിക്കേണ്ട കാര്യമാണ്. പുരുഷ മേധാവിത്വമാണ് ഇപ്പോഴും നിലനിൽക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home