ചുമർ ഇടിഞ്ഞുവീണ് വീട്ടമ്മയ്ക്കു ദാരുണാന്ത്യം

WALL COLLAPSE
വെബ് ഡെസ്ക്

Published on Jun 30, 2025, 10:16 PM | 1 min read

തൃശൂർ: വീടിന്റെ ചുമർ ഇടിഞ്ഞുവീണ് വീട്ടമ്മയ്ക്കു ദാരുണാന്ത്യം. ചെറുതുരുത്തി പുതുപ്പാടം ഓങ്ങനാട്ട് തൊടി വീട്ടിൽ മുഹമ്മദിന്റെ ഭാര്യ ആമിന (52) ആണ് മരിച്ചത്. വീട്ടിൽ വളർത്തുന്ന ആടുകൾക്കായി പുല്ല് പറിക്കുന്നതിനിടെയാണ് അപകടം.


ചെടികൾ വളർന്നു നിന്നതിനാൽ അപകടാവസ്ഥ തിരിച്ചറിയാൻ കഴി‍ഞ്ഞില്ല. ആൾതാമസമില്ലാത്ത വീടിന്റെ കാലപ്പഴക്കമുള്ള ചുമർ മഴയിൽ നനഞ്ഞു നിന്നതാണ് അപകടത്തിനു കാരണമായത്.





deshabhimani section

Related News

View More
0 comments
Sort by

Home