ad
Deshabhimani

വാമനപുരത്തെ പിഞ്ചുകുഞ്ഞിന്റെ മരണം: മകൾക്ക് അസുഖങ്ങള്‍ വരുമായിരുന്നു, ശ്വാസംമുട്ടിച്ച് കൊന്നെന്ന് അമ്മ

babyfeet

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Mar 12, 2026, 09:19 PM | 1 min read

തിരുവനന്തപുരം: വാമനപുരത്ത് പിഞ്ചുകുഞ്ഞിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മ കുറ്റം സമ്മതിച്ചു. കണിച്ചോട് അശ്വതി - സുഭാഷ് ദമ്പതികളുടെ ഒന്നരവയസുള്ള മകൾ പവിത്രയാണ് മരിച്ചത്. മൊഴികളിൽ ചില പൊരുത്തക്കേടുകൾ ഉണ്ടായതോടെ പൊലീസ് അശ്വതിയെ കസ്റ്റഡിയിൽ എടുത്തിരുന്നു. തുടർന്ന് ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നടന്ന ചോദ്യം ചെയ്യലിൽ അശ്വതി കുറ്റം സമ്മതിച്ചു.


ഇന്ന് വൈകുന്നേരമാണ് കുഞ്ഞിനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. തൊഴിലുറപ്പ് ജോലിക്ക് ശേഷം മുത്തശ്ശി വീട്ടിൽ തിരിച്ചെത്തിയപ്പോൾ കുഞ്ഞ് കിടക്കുകയായിരുന്നു. കുഞ്ഞ് ഉറങ്ങുകയാണെന്നാണ് മുത്തശ്ശി കരുതിയിരുന്നത്. എന്നാൽ പിന്നീട് തട്ടിവിളിച്ചിട്ടും കുഞ്ഞ് എഴുന്നേറ്റില്ല. ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചതായി ഡോക്ടർമാർ അറിയിക്കുകയായിരുന്നു.


പരിശോധനയിൽ കുഞ്ഞിന്റെ കഴുത്തിൽ പാടുകൾ കണ്ടെത്തി. ചുണ്ടും മുറിഞ്ഞിരുന്നു. കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്നതാണെന്ന് അശ്വതി കുറ്റസമ്മതം നടത്തി. കുട്ടിയ്ക്ക് അസുഖങ്ങള്‍ വരുമായിരുന്നെന്ന് അമ്മ അശ്വതി പൊലീസിനോട് പറഞ്ഞു.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home