ഡിസിസി ട്രഷററുടെ മരണം: ഐ സി ബാലകൃഷ്ണൻ ഒന്നാം പ്രതി

മേപ്പാടി > വയനാട് ഡിസിസി ട്രഷറർ എൻ എം വിജയനും മകനും ആത്മഹത്യ ചെയ്ത സംഭവത്തിൽ ഐ സി ബാലകൃഷ്ണൻ എംഎൽഎ ഒന്നാം പ്രതി. ആത്മഹത്യാ പ്രേരണകുറ്റം ചുമത്തിയാണ് കേസെടുത്തത്. ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചനെയും കെ കെ ഗോപിനാഥനെയും പ്രതി ചേർത്തിട്ടുണ്ട്.
ബത്തേരി സഹകരണ ബാങ്ക് നിയമന കോഴക്കേസിൽ സുൽത്താൻ ബത്തേരി എംഎൽഎ ഐ സി ബാലകൃഷ്‌ണനെതിരെ വിജിലൻസ് അന്വേഷണം ആരംഭിച്ചിരുന്നു. വയനാട് ഡിസിസി ട്രഷറർ എൻ എം വിജയനും മകനും ജീവനൊടുക്കിയതിനു പിന്നാലെ ഉയർന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ വിജിലൻസ് മേധാവി യോഗേഷ് ഗുപ്ത പ്രാഥമികാന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.








0 comments