ad
Deshabhimani

ആശുപത്രിയിലെത്തിക്കാൻ കൂട്ടാക്കാതെ പൊലീസ് ; ‘കുഞ്ഞല്ലേ, 
രക്ഷിക്കാമായിരുന്നില്ലേ...’

death 1.
avatar
വി ജെ വർഗീസ്‌

Published on Jul 17, 2026, 06:41 AM | 1 min read

മുത്തങ്ങ(വയനാട്‌) ‘: എന്റെ കൊച്ചിനെ പൊലീസുകാരെങ്കിലും ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ മരിക്കില്ലായിരുന്നു. രക്തത്തിൽ കുളിച്ചുകിടക്കുകയായിരുന്നു. പൊലീസ്‌ വണ്ടിയിൽ ആശുപത്രിയിൽ കൊണ്ടുപോകാൻ പറഞ്ഞപ്പോൾ ആംബുലൻസ്‌ വരട്ടെയെന്ന്‌ പറഞ്ഞു. കൈനീട്ടിയിട്ടും വണ്ടിയൊന്നും നിർത്തിയില്ല. ഒരുമണിക്കൂർ കഴിഞ്ഞാണ്‌ ആംബുലൻസ്‌ വന്നത്‌. അഞ്ച്‌ മിനിറ്റ്മുന്പ്‌ എത്തിച്ചിരുന്നെങ്കിൽ രക്ഷപ്പെടുത്താമായിരുന്നെന്നാണ്‌ ഡോക്‌ടർ പറഞ്ഞത്‌’–സൈക്കിൾ അപകടത്തിൽ പരിക്കേറ്റ്‌ രക്തംവാർന്ന്‌ മരിച്ച ആദിവാസി ബാലൻ മനുവിന്റെ അച്ഛൻ പൊൻകുഴി കാട്ടുനായ്‌ക്ക ഉന്നതിയിലെ ബിനു പറഞ്ഞു. മരവിച്ച മനസ്സുമായി മിണ്ടാൻപോലുമാകാതെ മനുവിന്റെ അമ്മ ചിക്കി അരികിലുണ്ട്‌. മകന്റെ മരണം അവർക്ക്‌ ഉൾക്കൊള്ളാനായിട്ടില്ല. ചൊവ്വ വൈകിട്ട്‌ അഞ്ചോടെ മുത്തങ്ങ പൊൻകുഴിയിൽ ദേശീയ പാതയോരത്തുണ്ടായ അപകടത്തിലാണ്‌ മനു (11) മരിച്ചത്‌.

സൈക്കിൾ മരക്കുറ്റിയിൽ ഇടിച്ച്‌ മറിഞ്ഞാണ് അപകടമെന്നാണ് ബത്തേരി പൊലീസ്‌ പറയുന്നത്‌. ദേശീയപാതയിൽനിന്ന്‌ 30 മീറ്റർ മാറി രക്തംവാർന്ന്‌ മരത്തിൽ ചാരിയിരിക്കുകയായിരുന്നു മആശുപത്രിയിലെത്തിക്കാൻ കൂട്ടാക്കാതെ പൊലീസ് ; ‘കുഞ്ഞല്ലേ, 
രക്ഷിക്കാമായിരുന്നില്ലേ...’നു. ഒരു ചെരിപ്പ്‌ കിട്ടിയത്‌ റോഡിൽനിന്നാണ്. കല്ലൂർ ജിഎച്ച്‌എസ്‌എസിലെ ആറാം ക്ലാസ്‌ വിദ്യാർഥിയാണ്‌. സ്‌കൂൾവിട്ടുവന്ന്‌ സൈക്കിളെടുത്ത്‌ പുറത്തുപോയപ്പോഴാണ്‌ അപകടം. ഇടതുകാലിന്റെ തുടയിലെ മുറിൽവിന്നും രക്തം വാർന്നാണ്‌ മരണമെന്നാണ്‌ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്‌. ‘മകനെ തോളിലിട്ട്‌ വാഹനത്തിന് കാത്തുനിൽക്കുന്പോൾ 5.30ന്‌ ഹൈവേ പൊലീസ്‌ വന്നു. ആംബുലൻസ്‌ വിളിച്ചില്ലേയെന്ന്‌ ചോദിച്ചു. വിളിച്ചിട്ട്‌ കുറേ നേരമായെന്നും വന്നില്ലെന്നും പറഞ്ഞു. ചോരയുള്ളതുകൊണ്ട്‌ പൊലീസ്‌ വണ്ടിയിൽ അവർ കയറ്റിയില്ല. ആറരയോടെ ആംബുലൻസ്‌ എത്തുംവരെ പൊലീസുംനിന്നു. ബത്തേരി താലൂക്ക്‌ ആശുപത്രിയിലെത്തിച്ച്‌ കുറച്ചുകഴിഞ്ഞപ്പോഴേക്കും അവൻ പോയി’ –കരച്ചിലടക്കി ബിനു പറഞ്ഞു. പൊലീസ്‌ വാഹനത്തിൽ കൊണ്ടുപോയിരുന്നെങ്കിൽ 5.45നകം ആശുപത്രിയിൽ എത്തിക്കാമായിരുന്നു. അപകടത്തെക്കുറിച്ചും ദുരൂഹത നിലനില്‍ക്കുന്നുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home