അങ്കമാലിയിലെ പാറമടയില്‍ പാതിമുറിഞ്ഞ മൃതദേഹം; ഇരുകാലുകളും കൂട്ടിക്കെട്ടിയ നിലയിൽ

അങ്കമാലി: പാറമടയില്‍ പാതിമുറിഞ്ഞ നിലയിലുള്ള മൃതദേഹം കണ്ടെത്തി. അയ്യമ്പുഴ അമലാപുരത്ത് തട്ടുപാറ പള്ളിക്ക് സമീപത്താണ് സംഭവം. വെള്ളി വൈകിട്ട് നാലോടെ പാറമടയില്‍ ചൂണ്ടയിടാന്‍ എത്തിയ രണ്ടുപേരാണ് മൃതദേഹം കണ്ടത്. വര്‍ഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്നതിനാൽ വെള്ളം നിറഞ്ഞ പാറമടയില്‍ പൊങ്ങിക്കിടന്ന മൃതദേഹത്തിന് അരയ്ക്ക് മുകളിലേക്കുള്ള ഭാഗം ഉണ്ടായിരുന്നില്ല. ട്രാക്ക് സ്യൂട്ട് ഇട്ട ഇരു കാലുകളും കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. 70 മീറ്ററിലധികം ആഴമുള്ള പാറമടയാണിത്.
ശരീരത്തിന്റെ പകുതി ഭാഗം മീനുകള്‍ ഭക്ഷിച്ചതാകാമെന്നും ഇങ്ങനെയാകാൺ മൃതദേഹം മുകളിലേക്ക് പൊങ്ങി വന്നതെന്നുമാണ് പൊലീസിന്റെ നിഗമനം.
ഇരുട്ട് വീണതിനാല്‍ വെള്ളി രാത്രി മൃതദേഹം പുറത്തെടുക്കാനായില്ല. ശനി രാവിലെ പുറത്തെടുത്ത ശേഷം വിശദമായ തിരച്ചിലും നടത്തും.
എഎസ്പി ഹാര്‍ദിക് മീണ, അയ്യമ്പുഴ ഇന്‍സ്‌പെക്ടര്‍ ടി കെ ജോസി എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കുറ്റാന്വേഷണ വിദഗ്ധരും ഫൊറന്‍സിക് സംഘവുമുള്‍പ്പെടെ ഇന്ന് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തും.









0 comments