കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നതിനിടെ പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടി; മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി

കണ്ണൂർ : കുടുംബാംഗങ്ങളോടൊപ്പം കാറിൽ യാത്ര ചെയ്യുന്നതിനിടയിൽ പാലത്തിൽ വാഹനം നിർത്തിച്ച് പുഴയിലേക്ക് ചാടിയ കീച്ചേരി സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. പാപ്പിനിശേരി കീച്ചേരി പമ്പാല ഗീതു നിവാസിൽ സി പി ഗോപിനാഥനാണ് (62) മരിച്ചത്. വ്യാഴം വൈകിട്ടായിരുന്നു സംഭവം. കണ്ണൂരിൽ പോയി മടങ്ങിവരുന്ന വഴി വളപട്ടണം പാലത്തിൽ വച്ച് ഛർദിക്കണമെന്ന് പറഞ്ഞ് കാർ നിർത്തി പുറത്തിറങ്ങുകയായിരുന്നു. ഉടൻ തന്നെ പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടി. കാറിൽ ഭാര്യയും മകളും, മകളുടെ ഭർത്താവും ഉണ്ടായിരുന്നു. ഭാര്യ ഗോപിനാഥനെ തടയാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
വളപട്ടണം കോസ്റ്റൽ പൊലീസും ഫയർഫോഴ്സും നടത്തിയ തെരച്ചിലിലാണ് വളപട്ടണം റെയിൽപാലത്തിന് അടിഭാഗത്ത് നിന്ന് മൃതദേഹം കണ്ടെത്തിയത്. പുഴയിൽ ശക്തമായ അടിയൊഴുക്കുണ്ടായിരുന്നു. ശനിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. കണ്ണൂർ ഗവൺമെൻ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ഞായറാഴ്ച പാപ്പിനിശേരി സമുദായ ശ്മശാനത്തിൽ സംസ്കരിക്കും. റിയൽ എസ് സ്റ്റേറ്റ് ബിസിനസ് നടത്തുന്ന ഗോപിനാഥൻ ദീർഘകാലം പ്രവാസിയായിരുന്നു. ഭാര്യ: രോഷ്നി. മക്കൾ: ഗീതു ഗോപിനാഥ്, നീതു ഗോപിനാഥ്
മരുമകൻ: പ്രജീഷ്.










0 comments