Deshabhimani

ഡേറ്റിങ്‌ ആപ് നിക്ഷേപത്തട്ടിപ്പ്‌: കളമശേരിയിൽ ഡോക്ടർക്ക്‌ 1.57 കോടി നഷ്ടമായി

dating app
വെബ് ഡെസ്ക്

Published on Nov 17, 2026, 08:56 PM | 1 min read

കളമശേരി: ഓൺലൈൻ ഡേറ്റിങ് ആപ്പിൽ പരിചയപ്പെട്ട യുവതി കളമശേരി സ്വദേശിയായ ഡോക്ടറുടെ (1.57 കോടി) 1,57,57,000 രൂപ തട്ടിയെടുത്തെന്ന്‌ പരാതി. നാൽപ്പത്തേഴുകാരനായ ഡോക്ടറുടെ പരാതിയിൽ പാലക്കാട് മേപ്പറമ്പത്ത് താഴത്തേതിൽ വീട്ടിൽ ഗൗതമിനായർക്ക്‌ (33) എതിരെ വിശ്വാസവഞ്ചന, വഞ്ചന എന്നീ വകുപ്പുകൾപ്രകാരം കളമശേരി പൊലീസ് കേസെടുത്തു.


ഓൺലൈൻ ട്രേഡിങ്ങിലൂടെ വലിയ ലാഭം വാഗ്ദാനം ചെയ്‌ത്‌, ദുബായ്‌ ആസ്ഥാനമായുള്ള സ്ഥാപനത്തിന്റെ പ്ലാറ്റ്ഫോം ആണെന്ന്‌ വിശ്വസിപ്പിച്ചാണ്‌ തട്ടിപ്പ്‌ നടത്തിയത്‌. ഈ പ്ലാറ്റ്‌ഫോം വഴി നടത്തുന്ന നിക്ഷേപങ്ങൾക്ക് ഉയർന്ന ലാഭം ലഭിക്കുമെന്ന് യുവതി ഉറപ്പുനൽകിയിരുന്നു. 2025 ഒക്ടോബർ 16നും ഡിസംബർ 31നും ഇടയിൽ ഡോക്ടറുടെ സേവിങ്‌സ്‌ അക്കൗണ്ടിൽനിന്നും ഭാര്യയുടെ അക്കൗണ്ടിൽനിന്നും പലതവണ വിവിധ അക്കൗണ്ടുകളിലേക്ക് പണം അയപ്പിച്ചു.


ട്രേഡിങ്‌ പ്ലാറ്റ്‌ഫോമിൽ യുഎസ് ഡോളറിൽ വ്യാജനിക്ഷേപ കണക്കുകളും ലാഭവിഹിതവും ഡോക്ടറെ കാണിച്ചിരുന്നു. ലാഭവിഹിതമോ മുടക്കിയ പണമോ തിരികെ ലഭിക്കാതായപ്പോൾ ഒക്ടോബർ അഞ്ചിന്‌ ദേശീയ സൈബർ ക്രൈം റിപ്പോർട്ടിങ്‌ പോർട്ടലിൽ പരാതി നൽകിയിരുന്നു. തിങ്കളാഴ്ച കളമശേരി സ്റ്റേഷനിൽ നേരിട്ട്‌ പരാതി നൽകിയതോടെയാണ്‌ കേസെടുത്തത്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home