"മാനസികമായി പീഡിപ്പിച്ചത് നാലു പൊലീസുകാർ': കുറ്റക്കാർക്കെതിരെ നടപടി എടുത്തതിൽ സന്തോഷം

തിരുവനന്തപുരം: കുറ്റക്കാരനായ എസ്ഐക്കെതിരെ നടപടിയെടുത്തതിൽ സന്തോഷമുണ്ടെന്നും പെണ്മക്കളുടെ നല്ല ഭാവിക്കായി തുടർന്നും പണിയെടുത്ത് ജീവിക്കുമെന്നും പനവൂർ ആട്ടുകാൽ പാമ്പാടി തോട്ടരികത്തു വീട്ടിൽ ബിന്ദു.
"പേരൂർക്കട സ്റ്റേഷനിൽ അ സഭ്യവർഷം നടത്തുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തത് രണ്ടു വനിതാ പൊലീസുകാരടക്കം നാല് പൊലീസുകാരാണ്.
സിപിഒ പ്രസന്നനാണ് ഏറെ മാനസികമായി പീഡിപ്പിച്ചത്. ദാഹിച്ചപ്പോൾ ടോയ്‌ലറ്റിലെ വെള്ളം കുടിക്കാൻ പറഞ്ഞത് പ്രസന്നനാണ്. പെൺമക്കളെ കേസിൽ പ്രതിയാക്കുമെന്നും ഭീഷണിപ്പെടുത്തി. എസ് ഐ പ്രസാദ് മാലക്കള്ളി എന്നാണ് വിളിച്ചത്. ഉദ്യോഗസ്ഥർ അടിക്കാൻ പലവട്ടം കൈയോങ്ങി. കരഞ്ഞുപറഞ്ഞിട്ടും ചെവിക്കൊണ്ടില്ല. പീഡനം സഹിക്കാനാകാതെ തളർന്നുവീണു. ഞാ ൻ എവിടെയെന്നറിയാതെ ഭർത്താവും മക്കളും മാറിമാറി വിളിക്കുമ്പോഴും ഫോണെടുക്കാൻ അനുവദിച്ചില്ല.
കുറ്റക്കാരനായ എസ്ഐക്കെതിരെ നടപടിയെടുത്തതിൽ സ ന്തോഷകിട്ടിയെന്ന് പരാതിക്കാരി അറിയിച്ച ശേഷവും പൊലീസുകാർ തെറിവിളിച്ചു. ഓമനയുടെ വീട്ടിൽ ജോലി ചെയ്തതിന്റെ കൂലി നൽകാനെന്ന് പറഞ്ഞാണ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. തെറിവിളി കാരണം മാലയെടുത്തുവെന്ന് ഒരു തവണ സമ്മതിക്കേണ്ടി വന്നു. ഭർത്താവും സഹോദരിയുടെ മക്കളും സ്റ്റേഷനിലെത്തിയിട്ടും കാണാൻ അനുവദിച്ചില്ല–- ബിന്ദു പറഞ്ഞു.










0 comments