ad
Deshabhimani

പുതിയ സൈബർ തട്ടിപ്പ്‌

print edition ക്യുആർ കോഡ് കൊറിയറായെത്തും; സ്കാൻ ചെയ്താൽ പണം പോകും

Cyber fraud case

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Apr 17, 2026, 12:00 AM | 1 min read

തിരുവനന്തപുരം: കൊറിയറായി ക്യുആർ കോഡ് അയച്ചുനൽകി പണംതട്ടുന്ന പുതിയ സൈബർ തട്ടിപ്പുമായി സംഘം. ബാങ്കുകളുടെ പേരിൽ അക്കൗണ്ട് ഉടമയുടെ വീട്ടിലേക്ക് സ്വന്തം ഗൂഗിൾ പേ, ഫോൺ പേ അക്കൗണ്ടിന്റേതെന്ന് തെറ്റിദ്ധരിപ്പിക്കുന്ന ക്യുആർ കോഡ് പതിച്ച ബോർഡ് പാഴ്സലായി അയച്ചാണ് തട്ടിപ്പ്. സ്കാൻ ചെയ്താൽ മൊബൈൽ ഫോൺ ഹാക്ക് ചെയ്യപ്പെടുകയും ഫോണിൽ വരുന്ന ഒടിപി ഉൾപ്പെടെ ഉപയോഗിച്ച് അക്കൗണ്ടിലെ പണം തട്ടുകയും ചെയ്യും. പാഴ്സൽ കൈപ്പറ്റാൻ ഒടിപി അയച്ചു നൽകാനും ചിലപ്പോൾ സംഘം ആവശ്യപ്പെടും. ഫോണിൽ വരുന്ന ഒടിപി കൈമാറിയാലും ഫോൺ ഹാക്ക് ചെയ്യപ്പെടും.


ഇത്തരം തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പൊലീസ് അറിയിച്ചു. കൊറിയര്‍ ഒന്നും വരാനില്ലെങ്കില്‍, കൊറിയര്‍ ഉണ്ടെന്ന് അവകാശപ്പെട്ടുള്ള വിളികൾ വിശ്വസിക്കാതിരിക്കുക. കൊറിയര്‍ സര്‍വീസില്‍നിന്നും ഔദ്യോഗിക സ്ഥാപനങ്ങളില്‍നിന്നുമാണെന്ന് പറഞ്ഞുള്ള വിളികളോട്‌ ശ്രദ്ധയോടെ പ്രതികരിക്കണം. സംശയം തോന്നിയാൽ കൊറിയർ കമ്പനിയെ നേരിട്ട് വിളിച്ച് അന്വേഷിക്കണം. ബാങ്ക് വിവരം, ഒടിപി എന്നിവ കൈമാറരുത്. അപരിചിതമായ പ്ലാറ്റ്‌ഫോമുകളിൽ യുപിഐ പിൻ വിവരങ്ങൾ നൽകരുത്. തട്ടിപ്പിന് ഇരയായാൽ ഉടൻ 1930 എന്ന നമ്പറിലോ www.cyber crime.gov.in എന്ന പോർട്ടലിലോ പരാതി രജിസ്റ്റർ ചെയ്യണം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home