ad
Deshabhimani

സൂക്ഷിക്കണേ, കുംഭമേളയുടെ 
പേരിലും സൈബർ തട്ടിപ്പ്‌ സജീവം

cyber crime
avatar
ശ്രീരാജ്‌ ഓണക്കൂർ

Published on Jan 07, 2025, 01:28 AM | 1 min read


കൊച്ചി

ഉത്തർപ്രദേശ്‌ പ്രായാഗ്‌രാജിൽ 13 മുതൽ ഫെബ്രുവരി 26 വരെ നടക്കുന്ന കുംഭമേളയുടെ പേരിലും സൈബർ തട്ടിപ്പ്‌ സജീവം. കുംഭമേളയ്‌ക്ക്‌ പോകാനുള്ള യാത്രയുടെയും താമസിക്കാനുള്ള റിസോർട്ടിന്റെയും ചെലവുമടക്കമുള്ള വ്യാജ പാക്കേജുകളാണ്‌ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്‌.

സാധാരണ നിരക്കിനേക്കാൾ പകുതിവരെ കിഴിവുണ്ടെന്നാണ്‌ പരസ്യം. ക്ഷേത്രത്തിന്‌ മുകളിൽക്കൂടി ഹെലികോപ്‌റ്ററിൽ പോയി പുഷ്പാർച്ചന നടത്താൻ സൗകര്യമൊരുക്കുമെന്നും ചില തട്ടിപ്പുകാരുടെ ഓഫറുണ്ട്‌. സൈബർ തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന്‌ ഉത്തർപ്രദേശ്‌ പൊലീസ്‌ സമൂഹമാധ്യമങ്ങളിലൂടെ മുന്നറിയിപ്പ്‌ നൽകിയിട്ടുണ്ട്‌.

സമൂഹമാധ്യമങ്ങളിലെ പരസ്യംകണ്ട്‌ വീഴുന്നവരുമായി തട്ടിപ്പുകാരൻ വാട്‌സാപ്പിൽ ചാറ്റിങ് ആരംഭിക്കും. ആദ്യ ഗഡുവായി ആയിരങ്ങളോ ചിലപ്പോൾ പരസ്യത്തിലെ മുഴുവൻ തുകയോ ആവശ്യപ്പെടും. ബുക്കിങ്ങിനായി കയറുന്നവർക്ക്‌ വെബ്‌സൈറ്റിന്റെ ലിങ്ക്‌ നൽകും. ഓൺലൈനിൽ തിരഞ്ഞ്‌ ഇത്തരം വെബ്‌സൈറ്റുകളിൽ വന്ന്‌ വീഴുന്നവരും നിരവധി.

കുംഭമേളയുടെയോ പ്രമുഖ ടൂർ ഓപ്പറേറ്റർമാരുടെയോ ബുക്കിങ്‌ വെബ്‌സൈറ്റിന്റെ രീതിയിലായിരിക്കുമിത്‌. റെയിൽവേ സ്‌റ്റേഷനിൽ എത്തിയാൽ റിസോർട്ടിൽ എത്തിക്കാൻ കാർ തയ്യാറാണെന്നും ഉറപ്പുതരും. ഗൂഗിൾപേ ആയോ ഓൺലൈൻ ബാങ്കിങ്‌ വഴിയോ ആണ്‌ പണം സ്വീകരിക്കുക. പണം ലഭിച്ചാൽ തട്ടിപ്പുകാരൻ വിളിക്കുന്നയാളെ ഫോണിൽ ബ്ലോക്ക്‌ ചെയ്യും. കുറച്ചധികംപേരെ പറ്റിച്ച്‌ പണം നേടിയാൽ നമ്പർതന്നെ മാറ്റും. പുതിയപേരിൽ പരസ്യംനൽകി ഇരകൾക്കായി കാത്തിരിക്കും. ഇത്തരം സന്ദേശങ്ങളിൽ കുടുങ്ങി പണം നഷ്ടപ്പെടുത്തരുതെന്ന്‌ പൊലീസും സൈബർ വിദഗ്‌ധരും മുന്നറിയിപ്പ്‌ നൽകുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home